തമിഴ് നടന്‍ മദന്‍ ബോബ് അന്തരിച്ചു

Published : Aug 02, 2025, 09:07 PM ISTUpdated : Aug 02, 2025, 10:51 PM IST
tamil actor Madhan Bob passes away

Synopsis

രോഗബാധിതനായി ചികിത്സയില്‍ ആയിരുന്നു

ചെന്നൈ: പ്രശസ്ത തമിഴ് നടൻ മദൻ ബോബ് (71) അന്തരിച്ചു. ചെന്നൈ അഡയാറില്‍ ഇന്ന് വൈകിട്ടാണ് അന്ത്യം. കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. ഹാസ്യ വേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹം ഫ്രണ്ട്സ്, തെനാലി, വസൂൽരാജ എംബിബിഎസ്, റെഡ് ‌തുടങ്ങിയ ചിത്രങ്ങളില്‍ അവതരിപ്പിച്ച വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിൽ സെല്ലുലോയിയ്ഡ്, ഭ്രമരം എന്നീ സിനിമകളിൽ അഭിനയിച്ചു. എസ്‌ കൃഷ്ണമൂർത്തി എന്നാണ് യഥാർത്ഥ പേര്. ഹിന്ദിയിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്.

ഹാസ്യാഭിനയത്തില്‍ തന്‍റേതായ ശൈലി ഉണ്ടായിരുന്ന മദന് പുന്നഗൈ മന്നന്‍ (ചിരികളുടെ രാജാവ്) എന്ന് വിളിപ്പേര് ഉണ്ടായിരുന്നു. കരിയറില്‍ 600 ല്‍ അധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. കെ ബാലചന്ദറിന്‍റെ സംവിധാനത്തില്‍ 1992 ല്‍ പുറത്തെത്തിയ വാനമൈ ഇല്ലൈ എന്ന എന്ന ചിത്രത്തിലൂടെയാണ് നടനായി അരങ്ങേറിയത്. അഭിനയത്തിന് പുറമെ സംഗീതത്തിലും പരിശീലനം നേടിയിരുന്നു അദ്ദേഹം. വെസ്റ്റേണ്‍ ക്ലാസിക്കല്‍ സംഗീതത്തിലും കര്‍ണാടക സംഗീതത്തിലും അവഗാഹമുണ്ടായിരുന്ന അദ്ദേഹം എ ആര്‍ റഹ്‍മാന്‍റെ ഗുരുവായും അറിയപ്പെട്ടിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇങ്ങനെയൊരു ക്ലൈമാക്സ് ആദ്യം, ഞാൻ മാരുതിയുടെ ആരാധകനായി'എന്ന് പ്രഭാസ്; 'രാജാസാബ്' ജനുവരി 9ന്
ഒടിടിയില്‍ ന്യൂഇയര്‍ ഫെസ്റ്റിവല്‍! കാണാം ഈ മലയാള സിനിമകള്‍