കമലിന്‍റെ 'അപൂർവ സഹോദരങ്ങളിലെ' താരം മോഹന്‍ തെരുവില്‍ മരിച്ച നിലയില്‍

Published : Aug 04, 2023, 07:25 PM IST
കമലിന്‍റെ 'അപൂർവ സഹോദരങ്ങളിലെ' താരം മോഹന്‍ തെരുവില്‍ മരിച്ച നിലയില്‍

Synopsis

ഹാസ്യ കഥാപാത്രങ്ങള്‍ കൂടുതലായി അവതരിപ്പിച്ച മോഹന് 60 വയസ്സായിരുന്നു. നിരവധി ഹിറ്റായ തമിഴ് ചിത്രങ്ങളിൽ മോഹന്‍ അഭിനയിച്ചിട്ടുണ്ട്. 

ചെന്നൈ: തമിഴ് സിനിമകളില്‍ വേഷങ്ങള്‍ ചെയ്ത നടൻ മോഹൻ അന്തരിച്ചു. തമിഴ്‌നാട്ടിലെ മധുരയിലെ തിരുപ്പറൻകുണ്ഡരത്തെ തെരുവിലാണ് മോഹനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സേലം ജില്ലയിലെ മേട്ടൂർ സ്വദേശിയാണ് മോഹൻ.

ഹാസ്യ കഥാപാത്രങ്ങള്‍ കൂടുതലായി അവതരിപ്പിച്ച മോഹന് 60 വയസ്സായിരുന്നു. നിരവധി ഹിറ്റായ തമിഴ് ചിത്രങ്ങളിൽ മോഹന്‍ അഭിനയിച്ചിട്ടുണ്ട്. ആര്യ നായകനായ നാൻ കടവുൾ, കമൽഹാസന്റെ അപൂർവ സഹോദരങ്ങള്‍ എന്നിവയാണ് മോഹന്‍ അഭിനയിച്ച പ്രധാന ചിത്രങ്ങള്‍

സിനിമയില്‍‌ അവസരങ്ങള്‍‌ കുറഞ്ഞതോടെ ജീവിത ചിലവുകള്‍ പോലും കണ്ടെത്താനാകാതെ മോഹന്‍ പ്രതിസന്ധിയിലായിരുന്നുവെന്നാണ് വിവരം. സ്വന്തം നാട്ടിൽ നിന്ന് താമസം മാറിയ ശേഷം പണമില്ലാത്തതിനാൽ മോഹന്‍ റോഡുകളിൽ ഭിക്ഷ യാചിക്കുന്നത് പതിവായിരുന്നു. അപൂർവ്വ സഹോദരങ്ങളിൽ മോഹന്‍ കമൽഹാസൻ അവതരിപ്പിച്ച അപ്പുവിന്റെ സുഹൃത്തായിട്ടാണ് വേഷമിട്ടത്.

റോഡിൽ അവശനിലയിൽ കിടന്ന മോഹനെ കണ്ട നാട്ടുകാര്‍ ജൂലൈ 31ന് പോലീസിൽ അറിയിക്കുകയും ചെയ്തു. തിരിച്ചറിയാനാകാത്ത വിധം ക്ഷീണിച്ച അവസ്ഥയിലായിരുന്നു നടൻ. റിപ്പോർട്ടുകൾ പ്രകാരം മോഹനന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പോലീസ് മധുര സർക്കാർ ആശുപത്രിയിലേക്ക് അയച്ചു.

രജനികാന്ത്, മോഹന്‍ലാല്‍, ശിവരാജ് കുമാര്‍: ജയിലറിലെ ഒരോ താരങ്ങളും വാങ്ങിയ പ്രതിഫലം

കൊല്ലം സുധിക്ക് വീടൊരുങ്ങും: വീട് വയ്ക്കാന്‍ സ്ഥലം ദാനം നല്‍കി പുരോഹിതന്‍

​​​​​​​Asianet News Live
 

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്