ചൂതാട്ട കേന്ദ്രം നടത്തി: തമിഴ് സിനിമ താരം ഷാം അറസ്റ്റില്‍

Published : Jul 28, 2020, 02:05 PM ISTUpdated : Jul 28, 2020, 02:33 PM IST
ചൂതാട്ട കേന്ദ്രം നടത്തി: തമിഴ് സിനിമ താരം ഷാം അറസ്റ്റില്‍

Synopsis

ലക്ഷക്കണക്കിന് രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. തമിഴ് സിനിമ രംഗത്തെ പല പ്രമുഖരും ഷാം നടത്തിയിരുന്ന ചൂതാട്ട കേന്ദ്രത്തിലെ അംഗങ്ങളാണ് എന്നാണ് പൊലീസ് പറയുന്നത്. 

ചെന്നൈ: തമിഴ് സിനിമ താരം ഷാം ചൂതാട്ടം നടത്തിയതിന് അറസ്റ്റില്‍. ചെന്നൈ നുങ്കംബക്കം പ്രദേശത്തെ ഷാമിന്‍റെ അപ്പാര്‍ട്ട്മെന്‍റ് കേന്ദ്രീകരിച്ചാണ് ചൂതാട്ടം നടത്തിക്കൊണ്ടിരുന്നത്. ചൂതാട്ടത്തിന് ഉപയോഗിച്ചിരുന്ന വസ്തുക്കളും ടോക്കണുകളും ഷാമിന്‍റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റില്‍ നിന്നും പൊലീസ് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.

ലക്ഷക്കണക്കിന് രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. തമിഴ് സിനിമ രംഗത്തെ പല പ്രമുഖരും ഷാം നടത്തിയിരുന്ന ചൂതാട്ട കേന്ദ്രത്തിലെ അംഗങ്ങളാണ് എന്നാണ് പൊലീസ് പറയുന്നത്. ലോക്ക്ഡൌണ്‍ കാലത്താണ് ഇത് പ്രവര്‍ത്തനം ആരംഭിച്ചത്. രാത്രി 11 മണി മുതല്‍ രാവിലെ 4 വരെയായിരുന്നു പ്രവര്‍ത്തനം. 

എന്തായാലും ഷാം അടക്കം അറസ്റ്റിലായവരെ സ്റ്റേഷന്‍ ജാമ്യത്തിന് വിട്ടുവെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൂതാട്ടത്തില്‍ പണം നഷ്ടമായ മറ്റൊരു ചലച്ചിത്ര പ്രവര്‍ത്തകനാണ് ഈ ചൂതാട്ട കേന്ദ്രം സംബന്ധിച്ച വിവരം നല്‍കിയത് എന്നാണ് ചെന്നൈ പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഷാം 2001 ലെ 12ബി എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് വിവിധ തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചു. വെങ്കിട് പ്രഭു സംവിധാനം ചെയ്ത പാര്‍ട്ടിയിലാണ് അവസാനം അഭിനയിച്ചത്. ഇത് റിലീസ് ഡേറ്റ് കാത്തിരിക്കുകയാണ്.
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മികച്ച നടൻ മോഹൻലാൽ, നടിമാർ കല്യാണിയും അനശ്വരയും, ചിത്രം എക്കോ; ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകൾ വിതരണം ചെയ്തു
ഏഴ് കടൽ ഏഴ് മലൈ- കളക്ഷൻ റിപ്പോര്‍ട്ട്