സൂരിയുടെ 'മണ്ടാടി' ഇന്നുമുതൽ തിയറ്ററുകളിൽ, നായികയായി മഹിമ നമ്പ്യാർ

Published : Sep 10, 2026, 07:35 AM IST
mandaadi movie

Synopsis

സൂരിയെ നായകനാക്കി മതിമാരൻ പുകഴേന്തി സംവിധാനം ചെയ്ത 'മണ്ടാടി' തിയേറ്ററുകളിലെത്തി. മഹിമ നമ്പ്യാർ നായികയാവുന്ന ചിത്രം, കടലോര പശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ ഡ്രാമയാണ്. തമിഴ്‌നാട്ടിലെ സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചാണ് കഥ.

മിഴ് സിനിമാസ്വാദകർ കാണാനേറെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രം മണ്ടാടി ഇന്നു മുതൽ തിയറ്ററുകളിൽ സൂരി നായകനായി എത്തുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം മഹിമ നമ്പ്യാർ ആണ് നായിക വേഷത്തിൽ എത്തുന്നത്. മതിമാരൻ പുകഴേന്തി ആണ് സംവിധാനം. ചിത്രത്തിന്റെ തമിഴ്‌നാട് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് റെഡ് ജയന്റ് മൂവീസ് ആണ്. ചിത്രം ഐ മാക്സിലും റിലീസ് ചെയ്യുന്നുണ്ട്.

മണ്ടാടിയുടെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ് ആണ്. ആർഎസ് ഇൻഫോടെയ്ൻമെൻ്റിൻ്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. കടലോര പശ്‌ചാത്തലത്തിൽ കഥ പറയുന്ന ആക്ഷൻ ഡ്രാമയായി ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 100 കിലോമീറ്റർ ദൈർഘ്യമുള്ള തമിഴ്നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചായിരിക്കും ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. ഈ സെയിലിംഗ് ബോട്ട് മൽസരത്തിലെ, മത്സ്യബന്ധന സംഘത്തിന്റെ നേതാവിന്റെ പേരാണ് മണ്ടാടി. സൂരിയെ ഏറെ മാസ് ആയി അവതരിപ്പിക്കുന്ന ഒരു ചിത്രം കൂടിയാണിത്.

സൂരിയെ കൂടാതെ, പ്രശസ്ത നടൻ സത്യരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവര്‍ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ദേശീയ പുരസ്‌കാര ജേതാവ് ജി വി പ്രകാശ് സംഗീതവും എസ് ആർ കതിർ ഛായാഗ്രഹണവും പ്രദീപ് ഇ രാഘവ് എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ആയാണ് റിലീസ് ചെയ്യുക.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മേനകയുടെ തിരിച്ചുവരവ്; ഒപ്പം കൊറിയൻ താരം അമി ജങും, 'ഒരു കൊറിയൻ കൺഫ്യൂഷന്' ആരംഭം
സൂര്യ- ജിത്തു മാധവൻ ചിത്രത്തിന് പേരായി; റിലീസ് നവംബറിൽ, നസ്ലിൻ വില്ലനോ ?