വിക്രമായിരുന്നില്ല സൂര്യയായിരുന്നു ആ നായകനാകേണ്ടിയിരുന്നത്, താരം പിൻമാറാൻ കാരണം

Published : Sep 23, 2023, 02:46 PM IST
വിക്രമായിരുന്നില്ല സൂര്യയായിരുന്നു ആ നായകനാകേണ്ടിയിരുന്നത്, താരം പിൻമാറാൻ കാരണം

Synopsis

ഗൗതം മേനോന്റെ ധ്രുവ നച്ചത്തിരത്തില്‍ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് സൂര്യയെ.  

വിക്രം നായകനായി എത്താനിരിക്കുന്ന പുതിയ ചിത്രമാണ് ധ്രുവ നച്ചത്തിരമാണ്. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുക.  ധ്രുവ നച്ചത്തിരം ആക്ഷൻ സ്‍പൈ ചിത്രമായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ സൂര്യയെ നായകനാക്കി ആലോചിച്ച ചിത്രമായിരുന്നു ധ്രുവ നച്ചത്തിരം.

സൂര്യയായാണ് ധ്രുവ നച്ചത്തിരത്തില്‍ നായകനായി ആദ്യം ആലോചിച്ചിരുന്നത് എന്ന് ഗൗതം വാസുദേവ് മേനോൻ വെളിപ്പെടുത്തിയിരുന്നു. അന്നത് വര്‍ക്ക് ആയില്ല. സര്‍ഗാത്മകമായ ചില വ്യത്യാസങ്ങളുണ്ടായിരുന്നു. സിനിമയുടെ ഐഡിയോളജി സൂര്യക്ക് മനസിലായില്ല. സിനിമയില്‍ നടൻ കംഫേര്‍ട്ടായിരിക്കണം. അതാണ് ശരിയായ കാര്യവും. സൂര്യ പിൻമാറിയപ്പോള്‍ വിക്രമിനെ സമീപിച്ചും. ചെയ്യാമെന്ന് വിക്രം സമ്മതിക്കുകയും ആയിരുന്നുവെന്ന് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ പല അഭിമുഖങ്ങളിലും നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഗൗതം വാസുദേവ് മേനോനാണ് നിര്‍മാണം. ഗൗതം വാസുദേവ് മേനോനാണ് തിരക്കഥയും. സംഗീതം ഹാരിസ് ജയരാജാണ്. നവംബര്‍ 24നാണ് റിലീസ്.

ഋതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്‍ണൻ, വംശി കൃഷ്‍ണ, സലിം ബെയ്‍ഗ് എന്നിവരടങ്ങുന്ന വമ്പൻ താരനിര വിക്രത്തിനൊപ്പം ധ്രുവ നച്ചത്തിരത്തില്‍ വേഷമിടുന്നു. വിക്രം ഒരു സീക്രട്ട് ഏജന്റായിട്ടാണ് ചിത്രത്തില്‍ വേഷമിടുന്നത്. 'ജോൺ എന്നാണ്' കഥാപാത്രത്തിന്റെ പേര്. മികച്ച വിജയമാകും എന്നാണ് പ്രതീക്ഷ.  ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിന്റെ വിതരണം. പാ രഞ്‍ജിത്തിന്റെ തങ്കലാൻ എന്ന ചിത്രവും വിക്രമിന്റേതായി പൂര്‍ത്തിയാകുന്നുണ്ട്. മലയാളികളായ പാര്‍വതിയും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന സ്‍ത്രീ കഥാപാത്രങ്ങളില്‍ എത്തുമ്പോള്‍ ധ്രുവ നച്ചത്തിരത്തിന്റെ ജി വി പ്രകാശ് കുമാറാണ് സംഗീതം ഒരുക്കുന്നത്.

Read More: 'നയൻതാരയുടെ പിണക്കം', പ്രതികരിച്ച് ഷാരൂഖ്, സ്‍ക്രീൻ ടൈം കുറഞ്ഞതില്‍ നിരാശ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഇങ്ങനെയൊരു ക്ലൈമാക്സ് ആദ്യം, ഞാൻ മാരുതിയുടെ ആരാധകനായി'എന്ന് പ്രഭാസ്; 'രാജാസാബ്' ജനുവരി 9ന്
ഒടിടിയില്‍ ന്യൂഇയര്‍ ഫെസ്റ്റിവല്‍! കാണാം ഈ മലയാള സിനിമകള്‍