വയനാടിന് സഹായവുമായി സൂര്യയും കുടുംബവും, ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം നല്‍കി

Published : Aug 01, 2024, 04:00 PM IST
വയനാടിന് സഹായവുമായി സൂര്യയും കുടുംബവും, ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം നല്‍കി

Synopsis

നടൻ സൂര്യയും കുടുംബവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷമാണ് നല്‍കിയത്.  

വയനാട് മേപ്പാടിയിലെ മുണ്ടക്കൈ ഒരു ദുരന്ത ഭൂമിയായി മാറിയിരിക്കുകയാണ്. നിരവധി പേര്‍ക്കാണ് ഉറ്റവരെ നഷ്‍ടപ്പെട്ടത്.  ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി തമിഴ് താരങ്ങളായ സൂര്യയും ജ്യോതികയും കാര്‍ത്തിയും എത്തിയിരിക്കുകയാണ്. സൂര്യയും ജ്യോതികയും കാര്‍ത്തിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  50 ലക്ഷമാണ് നല്‍കിയത്.

നടി രശ്‍മിക മന്ദാനയും  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 10 ലക്ഷം രൂപയാണ് നല്‍കിയിരിക്കുന്നത്. ഇതുവരെ കേരളം സാക്ഷ്യം വഹിക്കാത്ത ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്‍കരമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സൈന്യവുമായി ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ ദുരന്ത ഭൂമിയില്‍ കാലാവസ്ഥ പ്രതിസന്ധിയായി മാറിയെന്നാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രിയും രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ ദുരന്ത ഭൂമി സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനം വിലയിരുത്തിയിരുന്നു. മിനിയാന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. വയനാട് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയുണ്ടായ ദുരന്തത്തില്‍ മരിച്ചത് 282 പേരാണ് എന്നാണ് റിപ്പോര്‍ട്ട്. ഉറ്റവരെ തേടി അലയുന്ന കുടുംബാംഗങ്ങളുടെ ദാരുണമായ കാഴ്‍ചയുമാണ് വയനാട്ടില്‍ കാണാനാകുന്നത്. ഇന്നോളം കേരളം നേരിട്ട വലിയ ദുരന്തങ്ങളില്‍ ഒന്നായിരിക്കുകയാണ് മുണ്ടക്കൈ. സര്‍വതും നഷ്‍ടപ്പെട്ട് ക്യാമ്പുകളില്‍ നിരവധിപ്പേരാണുള്ളത്. നിരവധി ആളുകളെ കണ്ടെത്താനാനുണ്ടെന്നും ആണ് ദുരന്ത ഭൂമിയിലെ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാകുന്നത്.

ചൂരല്‍മലയില്‍ താലൂക്കുതല ഐആര്‍സ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഡെപ്യൂട്ടി കളക്ടര്‍ 8547616025, തഹസില്‍ദാര്‍ വൈത്തിരി  8547616601 എന്നിങ്ങനെയാണ് നമ്പര്‍ നല്‍കിയിരിക്കുന്നത്. വയനാട് കല്‍പ്പറ്റ ജോയിന്റ് ബിഡിഒ ഓഫീസ് നമ്പര്‍ 9961289892. ദുഷ്‍കരമാണ് രക്ഷാപ്രവര്‍ത്തനം എന്നും റിപ്പോര്‍ട്ടുണ്ട്. ഒറ്റപ്പെട്ട മേഖലയില്‍ നിന്ന് ആളുകളെ വേഗത്തില്‍ പുറത്തെത്തിക്കാനാണ് ശ്രമം. മുമ്പ് വയനാട് പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ സ്ഥലത്തിന് അടുത്താണ് മുണ്ടക്കൈ.

Read More: ബ്രദറായി ജയം രവി വരുന്നൂ, ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ജനപ്രിയ നായകന്റെ വൻ വീഴ്‍ച, കേസില്‍ കുരുങ്ങിയ ദിലീപിന്റെ സിനിമാ ജീവിതം
ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം