'ഓയ് പ്രിയ എന്നടി പണ്ണിറിക്കേ..'; തമിഴകത്ത് കോളിളക്കം സൃഷ്ടിച്ച് പ്രിയ വാര്യർ, അജിത്തിന് നന്ദി പറഞ്ഞും താരം

Published : Apr 11, 2025, 07:59 PM IST
'ഓയ് പ്രിയ എന്നടി പണ്ണിറിക്കേ..'; തമിഴകത്ത് കോളിളക്കം സൃഷ്ടിച്ച് പ്രിയ വാര്യർ, അജിത്തിന് നന്ദി പറഞ്ഞും താരം

Synopsis

ഏപ്രിൽ 10നാണ് ​ഗുഡ് ബാഡ് അ​ഗ്ലി റിലീസ് ചെയ്തത്.

റ്റ കണ്ണിറുക്കലിലൂടെ വലിയ ഓളം സൃഷ്ടിച്ച നടിയാണ് പ്രിയ പ്രകാശ് വാര്യർ. അതും ആദ്യ സിനിമയിലൂടെ. ഇന്ന് തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന താരമായി ഉയർന്നു നിൽക്കുന്ന പ്രിയ വാര്യരെ ഏറ്റെടുത്തിരിക്കുകയാണ് തമിഴ്നാട്ടുകാർ. അജിത്ത് നായകനായി എത്തിയ ​ഗുഡ് ബാഡ് അ​ഗ്ലി എന്ന ചിത്രത്തിൽ നിത്യ എന്ന കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിച്ചത്. സിനിമ റിലീസ് ചെയ്തതിന് പിന്നാലെ പ്രിയയുടെ ​നൃത്ത രം​ഗം എക്സ് പ്ലാറ്റ്ഫോമിലും മറ്റ് സോഷ്യൽ മീഡിയകളിലും ട്രെന്റിങ്ങായി മാറിയിരിക്കുകയാണ്. 

പ്രിയയുടെ കാരിയർ ഈ സിനിമ  റീ ക്രിയേറ്റ് ചെയ്തുവെന്നാണ് തമിഴ് ഫാൻസ് പറയുന്നത്. ഒപ്പം ​ഗുഡ് ബാഡ് അ​ഗ്ലിയിലെ ​രം​ഗങ്ങളുടെ സ്ക്രീൻ ഷോട്ടുകളും ഇവർ പങ്കിട്ടിട്ടുണ്ട്. നടി തമന്നയുമായി താരതമ്യം ചെയ്തും കമന്റുകൾ വരുന്നുണ്ട്. പൊതുവിൽ തമന്നയുടെ ഡാൻസ് നമ്പറുകളാണ് എക്സ് പ്ലാറ്റ് ഫോമിൽ ഏറെ ശ്രദ്ധനേടുന്നത്. എന്നാൽ തമന്നയെ പ്രിയ പ്രകാശ് വാര്യർ മറകടന്നുവെന്നാണ് ആരാധകർ പറയുന്നത്. 

അതേസമയം, അജിത്തിനൊപ്പം അഭിനയിച്ചതിന്റെ സന്തോഷവും പ്രിയ വാര്യർ പങ്കുവച്ചിട്ടുണ്ട്. ​ഗുഡ് ബാഡ് അ​ഗ്ലിയുടെ ഷൂട്ടിം​ഗ് തുടങ്ങിയത് മുതൽ അവസാനിക്കുന്നത് വരെ അജിത്ത് നൽകിയ പരി​ഗണനയും സ്നേഹവും ഒരിക്കലും മറക്കില്ലെന്നും പ്രിയ വാര്യർ പറയുന്നു. കുടുംബം, കാറുകൾ, യാത്രകൾ, റെയ്സിം​ഗ് തുടങ്ങിയവയെ കുറിച്ച് സംസാരിക്കുമ്പോൾ അജിത്തിന്റെ കണ്ണുകളിലെ തിളക്കം അത്ഭുതപ്പെടുത്തി. തന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷം അജിത്ത് സാറിനൊപ്പം അഭിനയിച്ചതാണെന്നും പ്രിയ കുറിച്ചു. ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങളെ അറിയാനും നിങ്ങളിലെ നടനോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചതിലും വളരെയധികം നന്ദിയുള്ളവളായിരിക്കും താനെന്നും പ്രിയ കൂട്ടിച്ചേർത്തു. 

പൃഥ്വിയൊക്കെ മടിയിലിരുന്ന് വളർന്ന പിള്ളേരാണ്, എമ്പുരാനിൽ വിളിക്കുമെന്ന് കരുതി: ബാബു ആന്റണി

ഏപ്രിൽ 10നാണ് ​ഗുഡ് ബാഡ് അ​ഗ്ലി റിലീസ് ചെയ്തത്. അജിത്തിന്റെ നായികയായി തൃഷ ആയിരുന്നു എത്തിയത്. ആദ്യദിനം തന്നെ 50 കോടി ക്ലബ്ബിൽ ഇടംനേടിയ ചിത്രം വരും ദിവസങ്ങളിലും വലിയ മുന്നേറ്റം ബോക്സ് ഓഫീസിൽ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തലുകൾ. പ്രിയ പ്രകാശ് വാര്യരുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ​ഗുഡ് ബാഡ് അ​ഗ്ലി. നിലാവുക്ക് എൻമേൽ എന്നടി കോപം ആയിരുന്നു താരത്തിന്റെ ആദ്യത്തെ തമിഴ് പടം. ധനുഷ് സംവിധാനം ചെയ്ത ചിത്രത്തിലെ വേഷം ശ്രദ്ധനേടുകയും ചെയ്തിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ