
ചെന്നൈ: തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ ഓഗസ്റ്റ് 16 മുതൽ എല്ലാ പുതിയ സിനിമാ പ്രൊജക്‌റ്റുകളുടെയും ആരംഭിക്കുന്നത് നിർത്തിവയ്ക്കാനും നവംബർ 1 മുതൽ സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാനും തീരുമാനമായി. സിനിമയുടെ നിർമ്മാണത്തിൻ്റെ വിവിധ ഘട്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന സിനിമകള്‍ ഈ ഘട്ടത്തിനുള്ളില്‍ തീര്‍ക്കാനാണ് നിര്‍ദേശം. കലാകാരന്മാരുടെ പ്രതിഫലവും മറ്റ് ചെലവുകളും കാരണം നിർമ്മാണ ചെലവ് വര്‍ദ്ധിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഈ നീക്കം.
തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, തമിഴ്‌നാട് തിയേറ്റർ ഓണേഴ്‌സ് അസോസിയേഷൻ, തമിഴ്‌നാട് തിയറ്റർ മൾട്ടിപ്ലക്‌സ് ഓണേഴ്‌സ് അസോസിയേഷൻ, തമിഴ്‌നാട് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ എന്നിവയുടെ ഭാരവാഹികള്‍ ചെന്നൈയിൽ യോഗം ചേർന്ന് പാസാക്കിയ പ്രമേയത്തിലാണ് പുതയ തീരുമാനം.
നിർമ്മാതാക്കൾക്ക് കാര്യമായ നഷ്ടമുണ്ടാക്കി അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും അഡ്വാൻസ് സ്വീകരിച്ച് പ്രോജക്ടുകൾ ഉപേക്ഷിക്കുന്ന കാര്യം യോഗത്തിൽ ശക്തമായ വിമര്‍ശനത്തിന് ഇടയാക്കി. അഡ്വാൻസ് ലഭിച്ചിട്ടുള്ള ഏതൊരു നടനും സാങ്കേതിക വിദഗ്ധനും പുതിയ പ്രോജക്റ്റ് ആരംഭിക്കും മുന്‍പ് ഏറ്റെടുത്ത പഴയ പ്രൊജക്ട് പൂർത്തിയാക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.
പ്രത്യേകിച്ചും ധനുഷിന്‍റെ നിലപാട് ഏറെ വിമര്‍ശനം യോഗത്തില്‍ ഉണ്ടാക്കി. പുതിയ പ്രോജക്റ്റുകൾക്കായി അദ്ദേഹത്തെ സമീപിക്കുന്നതിന് മുമ്പ് സംഘടനയോട് ആലോചിക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടു. 2023-ൽ ധനുഷ് തങ്ങളിൽ നിന്ന് അഡ്വാൻസ് വാങ്ങിയെന്നും ഷൂട്ടിംഗിന് വന്നിട്ടില്ലെന്നും ശ്രീ തേനാൻഡൽ ഫിലിംസ് അവകാശപ്പെട്ടു.
മുൻനിര താരങ്ങൾ അഭിനയിക്കുന്ന സിനിമകൾ തീയറ്ററിൽ റിലീസ് ചെയ്ത് 8 ആഴ്ചകൾക്ക് ശേഷം മാത്രമേ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യാന്‍ പാടുള്ളൂവെന്ന് യോഗത്തില്‍ ഏകകണ്ഠമായി തീരുമാനിച്ചു. ഈ തീരുമാനം ബിഗ് ബജറ്റ് ചിത്രങ്ങളുടെ തിയറ്റർ ബിസിനസ്സ് മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.
സമരത്തിന്‍റെ ഭാഗമായി ഈ വർഷം ഓഗസ്റ്റ് 16 മുതൽ പുതിയ സിനിമാ പ്രോജക്ടുകൾ നിർത്തിവയ്ക്കും. നിർമ്മാതാക്കൾ സംഘടനയെ നിര്‍മ്മാണത്തിലുള്ള ചിത്രങ്ങളുടെ വിവരങ്ങള്‍ അറിയിക്കണം. അത് അനുസരിച്ച്, എല്ലാ പ്രൊജക്ടുകളും ഈ വർഷം ഒക്ടോബർ 30-നകം പൂർത്തിയാക്കണം. നവംബര്‍ 1 മുതല്‍ തമിഴ് സിനിമകള്‍ ഷൂട്ട് ചെയ്യില്ല.
മലയാളികളുടെ സ്നേഹം, ശരിക്കും ഞാൻ അമ്പരന്നുപോയി: മനംനിറഞ്ഞ് രശ്മിക മന്ദാന
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ