
തമിഴകത്ത് ജനപ്രീതിയില്‍ മുന്നില്‍ വിജയ്. ജനുവരിയില്‍ തമിഴകത്ത് കൂടുതല്‍ ജനപ്രീതിയുള്ള താരങ്ങളുടെ പട്ടിക ഓര്‍മാക്സ് മീഡിയയാണ് പുറത്തുവിട്ടത്. ജനപ്രീതിയില്‍ തമിഴകത്ത് രണ്ടാം സ്ഥാനത്തുള്ള താരം അജിത്താണ്. തമിഴ് നായകൻമാരില്‍ മൂന്നാം സ്ഥാനത്തുള്ള താരം നടിപ്പിൻ നായകൻ സൂര്യയാണ് എന്നാണ് റിപ്പോര്‍ട്ട്.
ജനുവരി മാസത്തില്‍ ദളപതി വിജയ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ലിയോയുടെ വമ്പൻ വിജയത്തിന് പിന്നാലെ താരം രാഷ്‍ട്രീയ പ്രവേശനം പ്രഖ്യാപിച്ചതാണ് ജനുവരിയില്‍ സമൂഹത്തിന്റെ ഒന്നാകെ ചര്‍ച്ചകളില്‍ ഇടം നേടാൻ കാരണം. സംവിധായകൻ വെങ്കട് പ്രഭുവിന്റെ ചിത്രമായ ദ ഗോട്ട് വിജയ് നായകനായി ചിത്രീകരണം പുരോഗമിക്കുന്നതിന്റെ അപ്‍ഡേറ്റുകളും നിരന്തരം എത്തിയതും ഗുണകരമായി. തമിഴകത്ത് മാത്രമല്ല രാജ്യത്തൊട്ടാകെ ശ്രദ്ധയാകര്‍ഷിക്കാൻ താരത്തിന് കഴിഞ്ഞതിനാലാണ് ഒന്നാമനായത് എന്ന് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു.
മഗിഴ് തിരുമേനിയുടെ വിഡാ മുയര്‍ച്ചിയെന്ന ചിത്രത്തിന്റെ അപ്‍ഡേറ്റുകളാണ് നായകനായ അജിത്തിനെ തമിഴകത്ത് ജനപ്രീതിയില്‍ രണ്ടാം സ്ഥാനത്ത് എത്തിക്കാൻ സഹായകരമായത് എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. സംവിധായകൻ സിരുത്തൈ ശിവയുടെ പുതിയ ചിത്രം കങ്കുവ അടുത്ത മെയില്‍ മാത്രമേ റിലീസാകൂ എങ്കിലും ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കാൻ സൂര്യയെ സഹായിച്ചിരുന്നു എന്ന് വ്യക്തമാകുന്നു. കങ്കുവ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് എന്നത് നായകൻ സൂര്യക്ക് അനുകൂലമായ ഒരു ഘടകമായിരിക്കുന്നു. രജനികാന്ത് നാലാം സ്ഥാനത്ത് തുടരുന്നു.
തൊട്ടു പിന്നില്‍ ധനുഷാണ്. കമല്‍ഹാസൻ ആറാം സ്ഥാനത്തെത്തിയപ്പോള്‍ തമിഴ് താരങ്ങളില്‍ യുവ നടൻ ശിവകാര്‍ത്തികേയനാണ് ഏഴാം സ്ഥാനത്ത് എത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. തൊട്ടു പിന്നില്‍ വിജയ് സേതുപതിയാണ്. ജനപ്രീതിയില്‍ ഒമ്പതാമനായി വിക്രമെത്തിയപ്പോള്‍ പത്താമതെത്തിയ താരം കാര്‍ത്തിയാണ്.
Read More: തമിഴില്‍ തിളങ്ങാൻ ഷെയ്‍ൻ നിഗം, ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ് പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക