Asianet News MalayalamAsianet News Malayalam

തമിഴില്‍ തിളങ്ങാൻ ഷെയ്‍ൻ നിഗം, ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ് പുറത്ത്

മദ്രാസ്‍കാരനിലാണ് ഷെയ്‍ൻ നിഗം നായകനാകുന്നത്.

Shane Nigam starrer Madraskaaran film update out hrk
Author
First Published Feb 12, 2024, 3:46 PM IST | Last Updated Feb 12, 2024, 3:46 PM IST

ഷെയ്‍ൻ നിഗം നായകനാകുന്ന തമിഴ് ചിത്രമാണ് മദ്രാസ്‍കാരൻ. തെലുങ്ക് നടി നിഹാരികയാണ്  മദ്രാസ്‍കാരൻ സിനിമയില്‍ ഷെയ്‍ൻ നിഗത്തിന്റെ നായികയായി എത്തുന്നത്. സംവിധാനം വാലി മോഹൻ ദാസാണ്. ഷെയ്‍ൻ നിഗത്തിന്റെ മദ്രാസ്‍കാരന് സംഗീത സംവിധാനം നിര്‍വഹിക്കുക സാം സി എസാണ് എന്നതാണ് പുറത്തുവിട്ട പുതിയ അപ്‍ഡേറ്റ്.

ഷെയ്‍ൻ നിഗം നായകനായി മുമ്പെത്തിയ ചിത്രം വേല ആണ്. സംവിധാനം നിര്‍വഹിച്ചത് ശ്യാം ശശിയാണ്. ഛായാഗ്രാഹണം സുരേഷ് രാജനായിരുന്നു നിര്‍വഹിച്ചിരുന്നു. സണ്ണി വെയ്‍നും ഒരു പ്രധാന കഥാപാത്രമായി വേലയിലുണ്ടായിരുന്നു.

മലയാളത്തില്‍ ഷെയ്‍ൻ നിഗത്തിന്റേതായി പ്രദര്‍ശനത്തിനൊരുങ്ങുന്ന ചിത്രം ലിറ്റില്‍ ഹാര്‍ട്‍സും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. എബി തരേസയും ആന്റോ ജോസുമാണ് സംവിധാനം നിര്‍വഹിക്കുന്നത്. ഷെയ്‍ൻ നിഗം നായകനാകുന്ന പുതിയ ചിത്രത്തിലും നായിക ആര്ഡിഎക്സിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി മഹിമാ നമ്പ്യാരാണ്. ലിറ്റില്‍ ഹാര്‍ട്‍സ് എന്ന ചിത്രത്തിലേക്ക് ആദ്യം ഒരു തമിഴ് നടിയെയാണ് പരിഗണിച്ചെങ്കിലും പിന്നീട് മഹിമാ നമ്പ്യാര്‍ ആ വേഷത്തിലേക്ക് എത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ടട്.

രണ്ടു കുടുംബങ്ങൾക്കിടയിലെ മൂന്നു പ്രണയങ്ങളാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് റിപ്പോര്‍ട്ട്. ഷെയ്‍ൻ നിഗം നായകനാകുന്ന പുതിയ ചിത്രത്തില്‍ രൺജി പണിക്കർ, മാലാ പാർവ്വതി, രമ്യാ സുവി എന്നിവരും വേഷമിടുന്നു. ഛായാഗ്രഹണം ലൂക്ക് ജോസ് നിര്‍വഹിക്കുന്നു. ഗോപികാ റാണി ക്രിയേറ്റീവ് ഹെഡായ ചിത്രത്തിന്റെ കോസ്റ്റ്യും ഡിസൈൻ അരുൺ മനോഹർ, ഡിസൈൻ എസ്ത്തറ്റിക് കുഞ്ഞമ്മ, കല അരുൺ ജോസ്, ക്രിയേറ്റീവ് ഡയറക്ടർ ദിപിൽ ദേവ്, പ്രൊഡക്ഷൻ ഹെഡ് അനിതാ രാജ് കപിൽ, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരുമാണ്.

Read More: അവിശ്വസനീയം, റിലീസായി 30 ദിവസങ്ങള്‍ക്ക് ശേഷവും 300 സെന്ററുകളില്‍, നേടിയത് 300 കോടിയിലധികം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios