Vijay and Suriya|തമിഴ് സൂപ്പര്‍സ്റ്റാറുകളായ വിജയ്‍യും സൂര്യയും കൂടിക്കാഴ്‍ച നടത്തി

Web Desk   | Asianet News
Published : Nov 10, 2021, 10:36 PM IST
Vijay and Suriya|തമിഴ് സൂപ്പര്‍സ്റ്റാറുകളായ വിജയ്‍യും സൂര്യയും കൂടിക്കാഴ്‍ച നടത്തി

Synopsis

പെരുംഗുഡി സണ്‍ സ്റ്റുഡിയോയില്‍ വെച്ചായിരുന്നു സൂര്യയും വിജയ്‍യുടെയും കൂടിക്കാഴ്‍ച.

തമിഴകത്ത് ഏറ്റവും ആരാധകരുള്ള താരങ്ങളാണ് വിജയ്‍യും (Vijay) സൂര്യയും (Suriya). ഇവര്‍ ഒന്നിച്ച് അഭിനയിച്ച ചിത്രം ഫ്രണ്ടസ്  വൻ വിജയമായിരുന്നു. അടുത്ത സുഹൃത്തുക്കളുമാണ് വിജയ്‍യും സൂര്യയും. ഇരുവരും കഴിഞ്ഞ ദിവസം കൂടിക്കാഴ്‍ച നടത്തിയെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

പെരുംഗുഡി സണ്‍ സ്റ്റുഡിയോയില്‍ വെച്ചാണ് സൂര്യയും വിജയ്‍യും കൂടിക്കാഴ്‍ച നടത്തിയത്. വളരെ കാലത്തിന് ശേഷമാണ് ഇരുവരും ഒന്നിച്ച് സമയം ചെലവഴിച്ചത്. 15 മിനിട്ടോളം കൂടിക്കാഴ്‍ച നീണ്ടുവെന്നും ഔപചാരികമായിരുന്നില്ല സംഭാഷണമെന്നുമാണ് വിവരം. വിജയ് ബീസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനും സൂര്യ എതര്‍ക്കും തുനിന്തവൻ എന്ന ചിത്രത്തിന്റെയും ആവശ്യത്തിനാണ് സ്റ്റുഡിയോയിലെത്തിയത്.

വിജയ്‍യും സൂര്യയും കൂടിക്കാഴ്‍ച നടത്തിയതിന്റെ ഫോട്ടോ പുറത്തുവിട്ടിട്ടില്ല. വിജയ് നായകനാകുന്ന ചിത്രം ബീസ്റ്റ് സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ആണ്. എതര്‍ക്കും തുനിന്തവൻ സംവിധാനം ചെയ്യുന്നത് പാണ്ഡിരാജും. എതര്‍ക്കും തുനിന്തവനും ബീസ്റ്റും സൂര്യക്കും വിജയ്‍യ്‍ക്കും ഏറെ പ്രതീക്ഷയുള്ള ചിത്രങ്ങളുമാണ്.

വിജയ് നായകനാകുന്ന ചിത്രത്തില്‍ പൂജ ഹെഗ്‍ഡെയാണ് നായിക. സണ്‍ പിക്ചേഴ്‍സാണ് ചിത്രം നിര്‍മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സൂര്യ നായകനാകുന്ന ചിത്രത്തില്‍ പ്രിയങ്ക മോഹനാണ് നായിക.

PREV
Read more Articles on
click me!

Recommended Stories

എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?
30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്