
മുംബൈ: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ പ്രതികരണവുമായി ബോളിവുഡ് നടി തനിഷ്ട ചാറ്റർജി. കേരളം ഏറ്റവും വിദ്യാസമ്പന്നമായ സംസ്ഥാനങ്ങളിലൊന്നാണെന്നും വികസിത സമൂഹമാണെന്നും അതുകൊണ്ടാണ് അവർക്ക് വിളിച്ചുപറയാൻ കഴിയുന്നതെന്നും തനിഷ്ട ചാറ്റർജി പറഞ്ഞു. ന്യൂസ് 18 ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. "ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, കഴിഞ്ഞ ദിവസം, എൻ്റെ പ്രിയപ്പെട്ട സുഹൃത്ത് അത്ഭുതം പ്രകടിപ്പിച്ചു. എന്നാൽ, കേരളം ഏറ്റവും വിദ്യാസമ്പന്നരായ സംസ്ഥാനങ്ങളിലൊന്നാണെന്നുംവികസിത സമൂഹമാണെന്നും അതുകൊണ്ടാണ് അവർക്ക് അത് വിളിച്ചുപറയാൻ കഴിയുന്നത് എന്ന് ഞാൻ അവരോട് പറഞ്ഞു''- തനിഷ്ട ചാറ്റർജിയെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തു.
ഹിന്ദി സിനിമാ വ്യവസായത്തിൽ, #MeToo പ്രസ്ഥാനം ഉണ്ടായിരുന്നു. അവിടെ നിരവധി സ്ത്രീകൾ സംസാരിച്ചിരുന്നു. പക്ഷേ അധികം മുന്നോട്ടുപോയില്ല. അക്കാലത്ത് ആരോപണ വിധേയരായ നിരവധിപേർ ഇപ്പോഴും സജീവമാണെന്നും അവർ പറഞ്ഞു. ബോളിവുഡിൽ എല്ലാവർക്കും ഭയമാണ്. ഞാൻ ആദ്യമായി ഇൻഡസ്‌ട്രിയിലേക്ക് വന്നപ്പോൾ ചില പ്രമുഖരിൽ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നു. ഞാൻ രക്ഷപ്പെടുകയായിരുന്നു. അതിന് ശേഷം വളരെ പ്രൊഫഷണലായ കാസ്റ്റിങ് സംവിധായകരുമായി മാത്രമേ പ്രവർത്തിക്കൂവെന്നും അവർ പറഞ്ഞു. നല്ല കാലം വരാൻ ഇനിയും രണ്ട് മൂന്ന് തലമുറകൾ വേണ്ടിവരും. സ്ത്രീകൾ ഇതിനെയെല്ലാം അഭിമുഖീകരിക്കുകയാണെന്നും തനിഷ്ട പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ