
രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള നടിയാണ് തപ്‍സി. മികച്ച കഥാപാത്രങ്ങള്‍ സൂക്ഷ്‍മതയോടെ തെരഞ്ഞെടുക്കുന്ന നടി. അടുത്തിടെ തപ്‍സിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മാലദ്വീപില്‍ നിന്നുള്ള തപ്‍സിയുടെ ഫോട്ടോകളാണ് ചര്‍ച്ചയായത്. തപ്‍സി തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തത്. ഇപ്പോഴിതാ യാഥാര്‍ഥ്യത്തിലേക്ക് മടങ്ങിവരാൻ ശ്രമിക്കുകയാണ് താൻ എന്നാണ് തപ്‍സി പറയുന്നത്.
അവധിക്കാലം ആഘോഷിക്കാൻ മാലദ്വീപിലേക്ക് പോയതായിരുന്നു തപ്‍സി. ഒരാഴ്‍ച നീണ്ട സ്വപ്‍നത്തിന് ശേഷം ഉണരണം. യാഥാര്‍ഥ്യത്തിലേക്ക് മടങ്ങിവരണം എന്നാണ് തപ്‍സി ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. മുംബൈയില്‍ തിരിച്ചെത്തിയതിന് ശേഷമാണ് തപ്‍സി ഇങ്ങനെ എഴുതിയത്. തപ്‍സി തന്റെ ഫോട്ടോയും ഷെയര്‍ ചെയ്‍തിട്ടുണ്ട്. ആരാധകര്‍ തപ്‍സിയുടെ ഫോട്ടോകള്‍ ഏറ്റെടുത്തിട്ടുണ്ട്.
മറ്റൊരു ഫോട്ടോ ഷെയര്‍ ചെയ്‍തിട്ട് തപ്‍സി എഴുതിയത് ഇങ്ങനെയാണ്- ചില ദിവസങ്ങളിൽ നിങ്ങളുടെ സ്വാഭാവിക ചർമ്മത്തെ നിങ്ങൾ ശരിക്കും വിലമതിക്കുന്നു. സ്വാഭാവികവും ആരോഗ്യകരവുമായ ചർമ്മത്തിന് വ്യത്യസ്‍തമായ തിളക്കം ഉണ്ട്. നിങ്ങളുടെ ചർമ്മത്തിന്റെ അതിന്റെ വഴിക്കുവിടുക.
ഒരു ബെല്‍ റിംഗ് ചെയ്യുന്നതിന്റെ ഫോട്ടോയും തപ്‍സി അടുത്തിടെ ഷെയര്‍ ചെയ്‍തിരുന്നു. പുതുവര്‍ഷത്തില്‍ റിംഗ് ചെയ്യുന്നുവെന്ന് ക്യാപ്ഷൻ എഴുതണമായിരുന്നുവെന്ന് ഞാൻ ആഗ്രഹിക്കുന്നു. 2020 ഇങ്ങനെ മാറി എന്നതു കണക്കിലെടുക്കുമ്പോള്‍ മോശം സമയം റിംഗ് ചെയ്യുന്നുവെന്ന് താൻ ആഗ്രഹിക്കുന്നുവെന്നാണ് തപ്‍സി എഴുതിയത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ