'മാത്യു ദേവസി'യെ കാണാന്‍ 'കാതല്‍' ടീം 'ടര്‍ബോ' ലൊക്കേഷനില്‍

Published : Nov 24, 2023, 08:43 AM IST
'മാത്യു ദേവസി'യെ കാണാന്‍ 'കാതല്‍' ടീം 'ടര്‍ബോ' ലൊക്കേഷനില്‍

Synopsis

വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്

സിനിമാപ്രേമികളുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ഇന്നലെ തിയറ്ററുകളില്‍ എത്തിയത്. സ്വവര്‍​ഗാനുരാ​ഗിയായ കേന്ദ്ര കഥാപാത്രത്തിന്‍റെ ആത്മസംഘര്‍ഷങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ജ്യോതികയാണ് നായിക. സഹകരണ ബാങ്കില്‍ നിന്നും വിരമിച്ച മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സമീപകാലത്ത് ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ച മമ്മൂട്ടി കമ്പനിയാണ് കാതലിന്‍റെയും നിര്‍മ്മാണം. ആദ്യഷോ മുതല്‍ മികച്ച പ്രതികരണങ്ങള്‍ നേടുന്ന ചിത്രം അണിയറക്കാര്‍ക്ക് ആഹ്ലാദം പകരുകയാണ്. ചിത്രത്തിന്‍റെ റിലീസ് ദിനത്തിലെ ആദ്യ ഷോയ്ക്ക് ശേഷം മമ്മൂട്ടിയെ കാണാന്‍ കാതല്‍ ടീം അദ്ദേഹം അഭിനയിക്കുന്ന പുതിയ ചിത്രത്തിന്‍റെ ലൊക്കേഷനിലെത്തി.

വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജിയോ ബേബി, തിരക്കഥാകൃത്തുക്കളായ ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്കറിയ എന്നിവരൊക്കെ സംഘത്തിനൊപ്പമുണ്ടായിരുന്നു. ടര്‍ബോ ലൊക്കേഷനില്‍ നിന്നുള്ള കാതല്‍ ടീമിന്‍റെ ​ഗ്രൂപ്പ് ഫോട്ടോ മമ്മൂട്ടി കമ്പനി തന്നെ പുറത്തുവിട്ടിട്ടുണ്ട്.

 

ജ്യോതികയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 18 ന് ആണ് ഈ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതൽ. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. അതേസമയം ഇന്ത്യന്‍ പനോരമയില്‍ ഇടംപിടിച്ച ചിത്രം ഗോവ ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിച്ചു. ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് നടന്ന ഇന്നലെ തന്നെയായിരുന്നു ​ഗോവയിലെ പ്രദര്‍ശനവും. ഡിസംബര്‍ 8 മുതല്‍ 15 വരെ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലും കാതല്‍ പ്രദര്‍ശിപ്പിക്കും. മലയാളം സിനിമ ടുഡേ എന്ന വിഭാ​ഗത്തിലാണ് ഐഎഫ്എഫ്കെയില്‍ ചിത്രത്തിന്‍റെ പ്രദര്‍ശനം.

ALSO READ : എങ്ങനെയുണ്ട് 'കാതല്‍'? അഭിപ്രായം പങ്കുവച്ച് ബേസില്‍ ജോസഫ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു