യുവ നടൻ കാര്‍ അപകടത്തില്‍ മരിച്ചു, സുഹൃത്തിനും ജീവൻ നഷ്‍ടമായി

Published : May 11, 2026, 12:24 PM IST
Bharath Kanth

Synopsis

കാർ നിയന്ത്രണം നഷ്ടപ്പെട്ട് കണ്ടെയ്‌നർ ലോറിയുമായി ഇടിക്കുകയായിരുന്നു.

തെലുങ്ക് നടൻ കെ ഭരത് കാന്ത് കാര്‍ അപകടത്തില്‍ അന്തരിച്ചു. 31 വയസ്സായിരുന്നു. ഭരത് കാന്തിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും അപകടത്തില്‍ ജീവൻ നഷ്‍ടമായി.

ഹൈദരാബാദ് ഔട്ടർ റിങ് റോഡിലൂടെ സഞ്ചരിക്കവേ ഭരത് സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് കണ്ടെയ്‌നർ ലോറിയുമായി ഇടിക്കുകയായിരുന്നു. അപകടസ്ഥലത്ത് വച്ചുതന്നെ ഭരത്തിനും സുഹൃത്തിനും ജീവൻ നഷ്‍ടമായിരുന്നു.

ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റര്‍ കൂടിയാണ് ഭരത് കാന്ത്. ഇൻസ്റ്റഗ്രാമിൽ 40,000 ഫോളോവേഴ്സും യൂട്യൂബ് ചാനലിന് 30,000 സബ്സ്ക്രൈബേഴ്സുമാണ് ഭരതിനുള്ളത്. വിയോഗ വാർത്തയ്ക്ക് പിന്നാലെ ഭരതിന്റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ചായായി. ബാങ്കോക്കിലെ ഒരു മാളിൽ നിൽക്കുന്ന ചിത്രമാണ് ഭരത് പോസ്റ്റ് ചെയ്തിരുന്നത്. 'നാൻ ഇത് സൊല്ലിയേ ആകണം, നീ അവളോ അഴക്,' എന്നായിരുന്നു ഈ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചിരുന്നത്. 'ടെനന്റ്', 'ഗ്രാമം' തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും വെബ് സീരീസിലും ഭരത് കാന്ത് അഭിനയിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഏഴാം അറിവ് മുതൽ ദൃശ്യം വരെ; റഫറൻസുകൾ കൊണ്ട് ചിരിപ്പിച്ച 'മോഹനിയാട്ടം'; ഒടിടിയിൽ ഗംഭീര പ്രേക്ഷക പ്രതികരണം
അതുക്കും മീതെ!, ദൃശ്യം 3യുടെ അഡ്വാൻസ് കളക്ഷൻ ഞെട്ടിക്കുന്നു, കേരളത്തില്‍ നേടിയ തുക പുറത്ത്