Beast Movie : റെക്കോർഡുകൾ സൃഷ്ടിക്കാനൊരുങ്ങി 'ബീസ്റ്റ്'; വിജയ് ചിത്രത്തിന്റെ ട്രെയിലർ നാളെ

Published : Apr 01, 2022, 06:50 PM ISTUpdated : Apr 01, 2022, 06:51 PM IST
Beast Movie : റെക്കോർഡുകൾ സൃഷ്ടിക്കാനൊരുങ്ങി 'ബീസ്റ്റ്'; വിജയ് ചിത്രത്തിന്റെ ട്രെയിലർ നാളെ

Synopsis

ശെല്‍വരാഘവൻ, ഷൈൻ ടോം ചാക്കോ, ജോണ്‍ വിജയ്, ഷാജി ചെൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തില്‍ 100 കോടിയാണ് വിജയ്‍യുടെ പ്രതിഫലം എന്നും റിപ്പോര്‍ട്ടുണ്ട്.

വിജയ് (Vijay) ആരാധകർ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ് (Beast movie). ചിത്രം ഏപ്രിൽ 13ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ബീസ്റ്റുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ച്ചക്കാർ ഏറെയാണ്. ചിത്രത്തിന്റേതായി പുറത്തുവന്ന ​ഗാനങ്ങൾക്ക് ലഭിച്ച സ്വീകാര്യതയാണ് ഇതിന് ഉദാഹരണമാണ്. ആരാധകരെയും സിനിമാസ്വാദകരെയും കൂടുതൽ ആവേശത്തിലാഴ്ത്താൻ ബിസ്റ്റ് ട്രെയിലർ നാളെ എത്തുകയാണ്. 

നാളെ വൈകുന്നേരം ആറ് മണിക്ക് ബീസ്റ്റിന്റെ ട്രെയിലർ പുറത്തിറങ്ങും. ട്രെയിലർ പ്രഖ്യാപിച്ചു കൊണ്ട് അണിയറ പ്രവർത്തകർ പുറത്തുവിട്ട വീഡിയോയ്ക്ക് ഇതിനോടകം തന്നെ വൻ സ്വീകാര്യത ലഭിച്ചു കഴിഞ്ഞു. വിജയിയുടെ മറ്റൊരു മാസ് എന്റർടെയ്നർ ചിത്രം കാണാനുള്ള ആകാംക്ഷയിലാണ് ആരാധകരിപ്പോൾ. 

ആദ്യം ഏപ്രിൽ 14നാണ് ബീസ്റ്റിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, യാഷിന്റെ കെജിഎഫും അന്നേദിവസം റിലീസ് ചെയ്യുന്നതിനാൽ ബീസ്റ്റ് ഒരു ദിവസം മുമ്പ് റിലീസ് ചെയ്യാൻ സംവിധായകൻ നെൽസൺ ദിലീപ് കുമാറും സംഘവും തീരുമാനിക്കുക ആയിരുന്നു. 

വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയിപ്പെടുന്നത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകൻ ശെല്‍വരാഘവനും ബീസ്റ്റെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതും. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്. ഏപ്രിലിൽ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. 'ബീസ്റ്റ്' തിയറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുക. ഏപ്രില്‍ 14നാണ് റിലീസ് തീരുമാനിച്ചിട്ടുള്ളത്.

ശെല്‍വരാഘവൻ, ഷൈൻ ടോം ചാക്കോ, ജോണ്‍ വിജയ്, ഷാജി ചെൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തില്‍ 100 കോടിയാണ് വിജയ്‍യുടെ പ്രതിഫലം എന്നും റിപ്പോര്‍ട്ടുണ്ട്. മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമാണ് 'ബീസ്റ്റ്'. മാസ്റ്ററിന്റെ വിജയമാണ് വിജയിയെ പ്രതിഫലം വര്‍ദ്ധിപ്പിക്കാൻ പ്രേരിപ്പിച്ച ഘടകം. 'മാസ്റ്ററി'ല്‍ വിജയ് വാങ്ങിയത് 80 കോടിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍