രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പ് രാഷ്ട്രീയ ചിത്രം? 11 വര്‍ഷത്തിന് ശേഷം ഒരുമിക്കാന്‍ വിജയ്‍യും ഷങ്കറും?

Published : Jul 13, 2023, 08:32 AM ISTUpdated : Jul 13, 2023, 08:35 AM IST
രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പ് രാഷ്ട്രീയ ചിത്രം? 11 വര്‍ഷത്തിന് ശേഷം ഒരുമിക്കാന്‍ വിജയ്‍യും ഷങ്കറും?

Synopsis

ഇതിന് മുന്‍പ് ഒരു ചിത്രമാണ് ഷങ്കര്‍- വിജയ് കൂട്ടുകെട്ടില്‍ പുറത്തെത്തിയത്

ദളപതി വിജയ്‍യുടെ രാഷ്ട്രീയപ്രവേശമാണ് നിലവില്‍ തമിഴകത്തെ ചൂടുള്ള ചര്‍ച്ച. സമീപവാരങ്ങളില്‍ ഇതേക്കുറിച്ച് ചില സൂചനകള്‍ വിജയ് നല്‍കിയിരുന്നു. വിജയ് മക്കള്‍ ഇയക്കം ഭാരവാഹികള്‍ കഴിഞ്ഞ ദിവസം പറഞ്ഞത് രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ വിജയ് സിനിമ പൂര്‍ണ്ണമായും വിടും എന്നായിരുന്നു. ഇത് തമിഴ് സിനിമാലോകത്ത് ഉയര്‍ത്തിയിരിക്കുന്ന ചര്‍ച്ചയും ചെറുതല്ല. വിജയ്‍യില്‍ നിന്ന് നേരിട്ടുള്ള വിശദീകരണത്തിനായി കാത്തിരിക്കുകയാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍. എന്നാല്‍ കോളിവുഡില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചല്ല, മറിച്ച് അദ്ദേഹം ഭാ​ഗഭാക്കാവാന്‍ സാധ്യതയുള്ള ഒരു പുതിയ പ്രോജക്റ്റിനെക്കുറിച്ചാണ്.

സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഷങ്കറിനൊപ്പം വിജയ് ഒരിക്കല്‍ക്കൂടി ഒരുമിക്കാന്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ വണ്‍ലൈന്‍ ഷങ്കര്‍ വിജയ്‍യോട് പറഞ്ഞെന്നും അത് ഇഷ്ടമായ വിജയ് തിരക്കഥ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടെന്നും ഡിടി നെക്സ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ കമ്മിറ്റ്മെന്റ്സിന് ശേഷമാവും ഷങ്കര്‍ ഇതിന്‍റെ തിരക്കഥാ രചനയിലേക്ക് കടക്കുക. രണ്ട് ബി​ഗ് ബജറ്റ് ചിത്രങ്ങളാണ് അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനുള്ളത്. കമല്‍ ഹാസന്‍റെ ഇന്ത്യന്‍ 2, രാം ചരണ്‍ നായകനാവുന്ന ​ഗെയിം ചേഞ്ചറും. രാഷ്ട്രീയ പശ്ചാത്തലമുള്ള ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന് മുന്‍പ് ഒരു ചിത്രമാണ് ഷങ്കര്‍- വിജയ് കൂട്ടുകെട്ടില്‍ പുറത്തെത്തിയത്. 2012 ല്‍ പുറത്തെത്തിയ നന്‍പന്‍. സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രം 3 ഇഡിയറ്റ്സിന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആയിരുന്നു ഇത്. തന്‍റെ മറ്റ് ചിത്രങ്ങളില്‍ നിന്നൊക്കെ  വേറിട്ട ഈ ചിത്രത്തില്‍ ബോളിവുഡില്‍ ആമിര്‍ ഖാന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിച്ചത്. അതേസമയം ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ലിയോ ആണ് വിജയ്‍യുടേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം.

ALSO READ : 'സീരിയല്‍ തിരക്കഥാകൃത്ത്' ആയി അഖില്‍ മാരാര്‍; 'ഉദയനാണ് താരം' സ്റ്റൈലില്‍ ആദ്യ പരസ്യം: വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'