വിജയ്‍യുടെ രാഷ്ട്രീയപ്രവേശനം; ഫാൻസ് അസോസിയേഷൻ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തി

Published : Oct 24, 2020, 12:00 PM ISTUpdated : Oct 24, 2020, 12:08 PM IST
വിജയ്‍യുടെ രാഷ്ട്രീയപ്രവേശനം; ഫാൻസ് അസോസിയേഷൻ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തി

Synopsis

 വിജയ് വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് തമിഴ്നാട്ടിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. 2021 ലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന് വിശേഷിപ്പിച്ചാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. 

ചെന്നൈ: നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചർച്ചയാക്കുന്നതിനിടെ ഫാൻസ് അസോസിയേഷൻ പ്രതിനിധികളുമായി നടൻ വിജയ് കൂടിക്കാഴ്ച നടത്തുന്നു. ചെന്നൈയിലെ വസതിയിലാണ് യോഗം. രാഷ്ട്രീയ പ്രവേശനം നടത്തണമെന്ന ആവശ്യം ആരാധക കൂട്ടായ്മ ശക്തമാക്കിയതിനിടയിലാണ് കൂടിക്കാഴ്ച. വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് ആരാധക സംഘടന ആവർത്തിച്ച് ആവശ്യപ്പെടുന്നത്.

2021 ൽ മത്സരിക്കണമെന്നാണ് വിജയ് മക്കൾ ഇയക്കത്തിന്‍റെ അഭ്യര്‍ത്ഥന. യോഗത്തിൽ വിജയ്‍യോട് സംഘടന ആവശ്യം ഉന്നയിക്കും. അതിനിടെ, വിജയ് വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് തമിഴ്നാട്ടിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. 2021 ലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന് വിശേഷിപ്പിച്ചാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ജയലളിതക്കും കരുണാനിധിക്കും ഒപ്പം വിജയ്‍യുടെ ചിത്രവും ഉള്‍പ്പെടുത്തിയാണ് പോസ്റ്ററുകള്‍. വിജയ് മക്കൾ ഇയക്കമാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

30-ാം ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറക്കം; സമാപന ദിവസം 11 ചിത്രങ്ങൾ
കേരളത്തെ ഹൃദയത്തിലേറ്റിയെന്ന് അർജന്റീനിയൻ താരം ഇസബെല്ല | IFFK 2025