വിജയ് രാഷ്ട്രീയത്തിലിറങ്ങുമോ?; വലിയ പ്രഖ്യാപനം ഉണ്ടാകും ഈ തീയതിയില്‍.!

Published : Jul 20, 2023, 08:23 AM IST
വിജയ് രാഷ്ട്രീയത്തിലിറങ്ങുമോ?; വലിയ പ്രഖ്യാപനം ഉണ്ടാകും ഈ തീയതിയില്‍.!

Synopsis

വിജയ് മക്കൾ ഇയക്കത്തിന്റെ ജില്ലാ ഭാരവാഹികളുമായി ചെന്നൈയിലെ വീട്ടില്‍ വിജയ് നടത്തി കൂടിക്കാഴ്ച വളരെ നിര്‍ണ്ണായകമാണ് എന്നാണ് വിവരം. 234 നിയോജക മണ്ഡലങ്ങളിലെയും ആരാധക കൂട്ടായ്മ ഭാരവാഹികൾ ചെന്നൈയില്‍ എത്തിയിരുന്നു. 

ചെന്നൈ: ദളപതി വിജയ്‍യുടെ രാഷ്ട്രീയപ്രവേശമാണ് നിലവില്‍ തമിഴകത്തെ ചൂടുള്ള ചര്‍ച്ച. സമീപവാരങ്ങളില്‍ ഇതേക്കുറിച്ച് ചില സൂചനകള്‍ വിജയ് നല്‍കിയിരുന്നു. വിജയ് മക്കള്‍ ഇയക്കം ഭാരവാഹികള്‍ കഴിഞ്ഞ വാരം പറഞ്ഞത് രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ വിജയ് സിനിമ പൂര്‍ണ്ണമായും വിടും എന്നായിരുന്നു. ഇത് തമിഴ് സിനിമാലോകത്ത് ഉയര്‍ത്തിയിരിക്കുന്ന ചര്‍ച്ചയും ചെറുതല്ല. വിജയ്‍യില്‍ നിന്ന് നേരിട്ടുള്ള വിശദീകരണത്തിനായി കാത്തിരിക്കുകയാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍. 

വിജയ് മക്കൾ ഇയക്കത്തിന്റെ ജില്ലാ ഭാരവാഹികളുമായി ചെന്നൈയിലെ വീട്ടില്‍ വിജയ് നടത്തി കൂടിക്കാഴ്ച വളരെ നിര്‍ണ്ണായകമാണ് എന്നാണ് വിവരം. 234 നിയോജക മണ്ഡലങ്ങളിലെയും ആരാധക കൂട്ടായ്മ ഭാരവാഹികൾ ചെന്നൈയില്‍ എത്തിയിരുന്നു. ഭാരവാഹികൾ ഓരോരുത്തരുമായും  വിജയ് സംസാരിച്ചുവെന്നാണ് വിവരം. അതേ സമയം വരാൻ പോകുന്ന വർഷങ്ങളിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്നാണ് ഓരോ ജില്ലയിലെയും ഭാരവാഹികളുമായി വിജയ് സംസാരിച്ചത് എന്നാണ് വിവരം. 

അടുത്തിടെ എല്ലാ നിയമസഭ മണ്ഡലങ്ങളിലെയും പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ച ചടങ്ങ് വിജയ് നടത്തിയിരുന്നു. എന്തായാലും വിജയിയുടെ രാഷ്ട്രീയ പ്രവേശം അടുത്ത വർഷം ഉണ്ടാകുമെന്നും 2026 ലെ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിയായി തന്നെ രം​ഗത്തുണ്ടാകുമെന്ന സൂചനകൾ ശക്തമാകുകയാണ്. നിര്‍ദ്ദന വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് സൌകര്യം നല്‍കുന്ന ട്യൂഷന്‍ സെന്‍ററുകള്‍ വിജയ് മക്കള്‍ ഇയക്കം അടുത്തിടെ ആരംഭിച്ചിരുന്നു. അതിന് പിന്നാലെ കര്‍ഷകര്‍ക്ക് സൌജന്യമായി കന്നുകാലികളെ നല്‍കാനുള്ള പദ്ധതിയും വിജയ് ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. 

ഇതെല്ലാം വിജയ് ഉടന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങും എന്ന സൂചനയാണ് തമിഴകത്ത് ഉണ്ടാക്കിയിരിക്കുന്നത്. അതേ സമയം വിജയ് വലിയൊരു പ്രഖ്യാപനം നടത്തും എന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് പ്രകാരം ഇതിനായി വിജയ് സെപ്തംബര്‍ 17 എന്ന ദിനമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. തമിഴ് ദ്രാവിഡ പ്രസ്താനത്തിന്‍റെ തുടക്കക്കാരന്‍ പെരിയാറിന്‍റെ ജന്മദിനമാണ് അന്ന്. അന്ന് തന്‍റെ സുപ്രധാന രാഷ്ട്രീയ പ്രഖ്യാപനം വിജയ് നടത്തും എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. 

അതേ സമയം സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഷങ്കറിനൊപ്പം വിജയ് ഒരിക്കല്‍ക്കൂടി ഒരുമിക്കാന്‍ ഒരുങ്ങുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്‍റെ വണ്‍ലൈന്‍ ഷങ്കര്‍ വിജയ്‍യോട് പറഞ്ഞെന്നും അത് ഇഷ്ടമായ വിജയ് തിരക്കഥ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടെന്നും ഡിടി നെക്സ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ കമ്മിറ്റ്മെന്റ്സിന് ശേഷമാവും ഷങ്കര്‍ ഇതിന്‍റെ തിരക്കഥാ രചനയിലേക്ക് കടക്കുക. രണ്ട് ബി​ഗ് ബജറ്റ് ചിത്രങ്ങളാണ് അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനുള്ളത്. കമല്‍ ഹാസന്‍റെ ഇന്ത്യന്‍ 2, രാം ചരണ്‍ നായകനാവുന്ന ​ഗെയിം ചേഞ്ചറും. രാഷ്ട്രീയ പശ്ചാത്തലമുള്ള ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തക്കാളിവില വര്‍ദ്ധനവ് സംബന്ധിച്ച് പറഞ്ഞത് പുലിവാലായി; മാപ്പ് പറഞ്ഞ് സുനില്‍ ഷെട്ടി

കെട്ടിപ്പിടിച്ച് ബാപ്പ, ഭക്ഷണം വാരി നല്‍കി ഉമ്മ; ആറുവര്‍ഷത്തിന് ശേഷം വീട്ടിലെത്തി നാദിറ

PREV
Read more Articles on
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ