'ആദ്യം ആലോചിച്ചത് വെട്രിമാരനെ', ലിയോയെ കുറിച്ച് ലോകേഷ് കനകരാജ്

Published : Nov 02, 2023, 05:34 PM ISTUpdated : Dec 13, 2023, 12:08 PM IST
'ആദ്യം ആലോചിച്ചത് വെട്രിമാരനെ', ലിയോയെ കുറിച്ച് ലോകേഷ് കനകരാജ്

Synopsis

സംവിധായകൻ ലോകേഷ് കനകരാജിന്റെ വെളിപ്പെടുത്തല്‍.

ലിയോ വൻ ആവേശമായി മാറിയിരിക്കുകയാണ്. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിച്ച ചിത്രം വൻ ഹിറ്റായിരിക്കുകയാണ്. പാര്‍ഥിപനായെത്തിയ വിജയ് അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ചിത്രത്തില്‍ നടത്തിയിരിക്കുന്നത്. സംവിധായകൻ വെട്രിമാരനെ ലിയോയില്‍ അഭിനയിപ്പിക്കണമെന്ന് ആഗ്രഹിച്ചുവെന്നു ലോകേഷ് കനകരാജ് വെളിപ്പെടുത്തിയതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.

ചെന്നൈയില്‍ വിജയയുടെ ലിയോയുടെ വിജയത്തിന്റെ ആഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ലോകേഷ് കനകരാജ്. വില്ലൻ വേഷത്തില്‍ ലിയോയില്‍ തന്റെ ആദ്യ പരിഗണന വെട്രിമാരനായിരുന്നുവെന്ന് ലോകേഷ് കനകരാജ് വ്യക്തമാക്കി. എന്നാല്‍ അത് നടക്കാതെ പോകുകയായിരുന്നുവെന്നും സംവിധായകൻ ലോകേഷ് കനകരാജ് വെളിപ്പെടുത്തി. ഏത് വേഷത്തിലേക്കായിരുന്നു വെട്രിമാരനെ ആലോചിച്ചതെന്ന് സംവിധായകൻ വെട്രിമാരൻ വെളിപ്പെടുത്തിയിട്ടില്ല.

ലിയോയുടെ റിലീസ് ഒക്‍ടോബര്‍ 19നായിരുന്നു. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്നു. സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നായിക എത്തിയിരിക്കുന്നത്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, സാൻഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, കിരണ്‍ റാത്തോഡ് തുടങ്ങിയ താരങ്ങളും  വേഷമിടുന്നു.

 

കുടുംബനാഥനായി വിജയ് വേഷമിട്ട ഒരു ചിത്രം എന്ന പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നു. മികച്ച പ്രകടനമാണ് ലിയോയില്‍ വിജയുടേതും. ദളപതി വിജയ് ലിയോയില്‍ വൈകാരിക രംഗങ്ങളിലും തിളങ്ങി. ഹിറ്റ്‍മേക്കര്‍ ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ആക്ഷനില്‍ ദളപതി വിജയ് വിസ്‍മയിപ്പിച്ചിരുന്നു.

Read More: 'എന്നെ കൊല്ലാതിരുന്നതില്‍ സന്തോഷം', ലിയോ സംവിധായകനോട് തൃഷ, സൂചനകള്‍ കണ്ടെത്തി ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്