'വാരിസി'ലെ എല്ലാ ഗാനങ്ങളും ഇതാ, ചിത്രത്തിന്റെ ജൂക്ക്ബോക്സ് പുറത്തുവിട്ടു

Published : Dec 25, 2022, 03:31 PM IST
'വാരിസി'ലെ എല്ലാ ഗാനങ്ങളും ഇതാ, ചിത്രത്തിന്റെ ജൂക്ക്ബോക്സ് പുറത്തുവിട്ടു

Synopsis

'വാരിസി'ലെ എല്ലാം ഗാനങ്ങളും പുറത്തുവിട്ടു.

ദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രമായ 'വാരിസി'ലെ ഗാനങ്ങള്‍ ഇതിനകം തന്നെ വലിയ ഹിറ്റാണ്. വിജയ് തന്നെ പാടിയ 'രഞ്‍ജിതമേ' എന്ന ഗാനമൊക്കെ കാഴ്‍ചക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡുകള്‍ സൃഷ്‍ടിച്ചിരുന്നു. ചിത്രത്തിലെ ഗാനങ്ങളുടെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ആരാധകരില്‍ നിന്ന് ലഭിച്ചിരുന്നത്. ഇപ്പോഴിതാ വിജയ്‍യുടെ 'വാരിസ്' എന്ന ചിത്രത്തിന്റെ ജൂക്ക്ബോക്സ് പുറത്തുവിട്ടിരിക്കുന്നതാണ് ആരാധകര്‍ ആഘോഷമാക്കുന്നത്.

'രഞ്‍ജിതമേ', 'തീ ദളപതി', 'സോള്‍ ഓഫ് വാരിസ്', 'ജിമിക്കി പൊണ്ണ്', 'വാ തലൈവാ' എന്നീ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജൂക്ക്ബോക്സാണ് പുറത്തുവിട്ടിരിക്കുന്നത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം എസ് തമനാണ്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം പൊങ്കല്‍ റിലീസായിട്ടായിരിക്കും തിയറ്ററുകളില്‍ എത്തുക.

മഹേഷ് ബാബു നായകനായ 'മഹര്‍ഷി' എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് 'വാരിശ്' ഒരുക്കുന്ന വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഫാമിലി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്.

വിജയ്‍ക്ക് പുറമേ രശ്‍മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയ വൻ താരനിര തന്നെ 'വാരിസ്' എന്ന ചിത്രത്തില്‍ അഭിനയിക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26ന് പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് 'വാരിസ്'. വിജയ്‍യുടെ അറുപത്തിയാറാം ചിത്രമാണ് ഇത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം എത്തുക.

Read More: 'എൻ നെഞ്ചില്‍ കുടിയിരിക്കും..', സെല്‍ഫി വീഡിയോയുമായി വിജയ്

PREV
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ