
രൂക്ഷമായ മഴപ്പെയ്‍ത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി രംഗത്ത് എത്തിയ പി എം നൗഷാദിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. ബ്രോഡ്‍വേയില്‍ കച്ചവടം നടത്തുന്ന പി എം നൗഷാദ് തന്റെ വഴിയോരക്കടയിലെ വസ്‍ത്രങ്ങള്‍ ചാക്കുകെട്ടില്‍ നിറച്ചുനല്‍കിയാണ് ദുരിതാശ്വാസം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി രംഗത്ത് എത്തിയത്. നൗഷാദിനെ അഭിനന്ദിച്ച് നടൻ തമ്പി ആന്റണിയും രംഗത്ത് എത്തി. സാമൂഹ്യമാധ്യമത്തിലൂടെയാണ് തമ്പി ആന്റണി അഭിനന്ദനവും സഹായവും അറിയിച്ചത്. നൗഷാദിന്റെ ഫോൺ നമ്പർ ലഭിച്ചെന്നും ഉടൻ തന്നെ അദ്ദേഹത്തെ വിളിക്കുമെന്നും തമ്പി ആന്റണി കമന്റില്‍ വ്യക്തമാക്കി.
തമ്പി ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്
നൗഷാദ്...നൗഷാദ് ...
നിങ്ങളുടെ വിശാല മനസ്സിന്
ഏതു കഠിനഹൃദയനും
പ്രചോദനമേകുന്ന
ഹൃദയ വിശാലതക്ക്
സാഷ്‍ടാംഗ പ്രണാമം
നിങ്ങളുടെ നഷ്‍ടത്തില്‍ 50000 രൂപ ഞാന്‍ പങ്കിടുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ