
ചെന്നൈ: കോളിവുഡ് ഈ വര്‍ഷം ഏറെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു വിക്രം നായകനായി എത്തിയ തങ്കാലൻ. എന്നാല്‍ തിയേറ്ററുകളിൽ എത്തിയപ്പോള്‍ ചിത്രത്തിന് ബോക്സോഫീസില്‍ വലിയ അനക്കം സൃഷ്ടിക്കാന്‍ സാധിച്ചില്ല. നിരന്തരമായ റിലീസ് വൈകിയതും, മാർക്കറ്റിംഗിലെ പോരായ്മയും, ഗ്രൗണ്ട് ലെവലിൽ ശക്തമായ ഹൈപ്പിന്‍റെ അഭാവവും ചിത്രത്തെ പ്രതികൂലമായി ബാധിച്ചെന്നാണ് വിവരം.
തൽഫലമായി ചിത്രം ബോക്‌സ് ഓഫീസിൽ നിന്നും വേഗം തന്നെ കടന്നുപോയി. ഇപ്പോൾ പുതിയ വാര്‍ത്തകള്‍ പ്രകാരം ചിത്രത്തിന്‍റെ ഒടിടി ഡീലും പ്രതിസന്ധിയിലായി എന്നാണ് വിവരം. ചിത്രത്തിന്‍റെ ഒടിടി ഡീലില്‍ നിന്നും നെറ്റ്ഫ്ലിക്സ് പിന്‍മാറി.
പാ.രഞ്ജിത്ത് സംവിധാനം ചെയ്ത കോളിവുഡ് ആക്ഷൻ-അഡ്വഞ്ചർ ചരിത്ര സിനിമ വളരെ നീണ്ട കാലത്തെ നിര്‍മ്മാണത്തിന് ശേഷമാണ് റിലീസായത്. ഏതാണ്ട് 135 കോടി ബജറ്റിലാണ് ചിത്രം നിർമ്മിച്ചതെന്നാണ് വിവരം. ചിത്രം ആഗോളതലത്തില്‍ നൂറുകോടിയെന്ന് അവകാശപ്പെടുന്ന വാര്‍ത്തകള്‍ വന്നെങ്കിലും വിവിധ ട്രേഡ് അനലിസ്റ്റുകള്‍ 70 മുതല്‍ 80 കോടി കളക്ഷനാണ് ചിത്രം നേടിയത് എന്നാണ് പറയുന്നത്.
ചിയാൻ വിക്രമിന് ചിത്രത്തില്‍ പ്രതിഫലമായി ലഭിച്ചത് 25 കോടിയാണെന്നാണ് വിവരം.
ചിയാൻ വിക്രമിന്‍റെ പ്രകടനം തങ്കലനില്‍ പ്രശംസിക്കപ്പെട്ടപ്പോൾ. തങ്കലന്‍ പൊതുവില്‍ നിരൂപകർക്കിടയിൽ സമ്മിശ്ര സ്വീകാര്യതയാണ് ലഭിച്ചത്.
പുതിയ വിവരം അനുസരിച്ച് ചിത്രത്തിന്‍റെ ഒടിടി റിലീസിനായി കാത്തിരിക്കേണ്ടിവരും. ചിത്രം കഴിഞ്ഞ മാസം നെറ്റ്ഫ്ലിക്സിൽ പ്രീമിയർ ചെയ്യേണ്ടിയിരുന്നു, പക്ഷേ ഇതുവരെ നെറ്റ്ഫ്ലിക്സ് ചിത്രം ഇട്ടിട്ടില്ല. നെറ്റ്ഫ്ലിക്സ് പ്രതിഫല തുകയുടെ പേരില്‍ നിര്‍മ്മാതാക്കളുമായി ഉണ്ടാക്കിയ ഡീല്‍ റദ്ദാകാന്‍ പോകുന്നു എന്നാണ് പുതിയ വിവരം കോളിവുഡില്‍ പരക്കുന്നത്.
35 കോടിയിൽ ഉറപ്പിച്ച ഒടിടി കരാർ നെറ്റ്ഫ്ലിക്സ് റദ്ദാക്കാൻ പോകുകയാണെന്ന അഭ്യൂഹമാണ് ഇപ്പോള്‍ തമിഴ് മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. എന്നാല്‍ ഇതിന് പിന്നാലെ യഥാര്‍ത്ഥ കാരണം എന്താണെന്ന് വ്യക്തമല്ല. ഔദ്യോഗികമായി സ്ഥിരീകരണവും വന്നിട്ടില്ല. പക്ഷെ തങ്കലാനൊപ്പം ഇറങ്ങിയ പടങ്ങള്‍ ഒടിടിയില്‍ എത്തിയിട്ടും ഈ ചിത്രം എത്താത്തത് ഈ അഭ്യൂഹത്തിന്‍റെ വ്യപ്തി കൂട്ടിയിട്ടുണ്ട്. ഗ്രീന്‍ സ്റ്റുഡിയോസും, പാ രഞ്ജിത്തിന്‍റെ നീലം പ്രൊഡക്ഷന്‍സുമാണ് ചിത്രം നിര്‍മ്മിച്ചത്.
മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു; സിനിമയുടെ ചിത്രീകരണം അടുത്ത മാസം മുതല്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ