'ഓപ്പറേഷൻ ജാവ പോലൊരു ത്രില്ലർ സിനിമ ആയിരിക്കില്ല സൗദി വെള്ളക്ക, ഇത് നിങ്ങളെ സന്തോഷിപ്പിക്കും'; തരുൺ മൂർത്തി

Published : Dec 02, 2022, 07:46 AM IST
'ഓപ്പറേഷൻ ജാവ പോലൊരു ത്രില്ലർ സിനിമ ആയിരിക്കില്ല സൗദി വെള്ളക്ക, ഇത് നിങ്ങളെ സന്തോഷിപ്പിക്കും'; തരുൺ മൂർത്തി

Synopsis

'ഓപ്പറേഷൻ ജാവ' പോലെ ഒരു ത്രില്ലർ സിനിമ ആയിരിക്കില്ല സൗദി വെള്ളക്ക എന്ന് പറയുകയാണ് തരുൺ മൂർത്തി.

രുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'സൗദി വെള്ളക്ക' ഇന്ന് തിയറ്ററുകളിൽ എത്തുകയാണ്. ഓപ്പറേഷൻ ജാവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷമുള്ള തരുൺ മൂർത്തി ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 'ഓപ്പറേഷൻ ജാവ' പോലെ ഒരു ത്രില്ലർ സിനിമ ആയിരിക്കില്ല സൗദി വെള്ളക്ക എന്ന് പറയുകയാണ് തരുൺ മൂർത്തി. സൗദി വെള്ളക്ക സിനിമ പ്രേക്ഷകരെ സന്തോഷിപ്പിക്കുമെന്നും ഏറെ ആ​​ഗ്രഹിച്ച സിനിമ ഇന്ന് പ്രദർശനത്തിന് എത്തുന്നതിന്റെ എക്സൈറ്റ്മെന്റിലാണ് താൻ എന്നും സംവിധായകൻ പറയുന്നു.

തരുൺ മൂർത്തിയുടെ വാക്കുകൾ ഇങ്ങനെ

എത്രയും പ്രിയപ്പെട്ട പ്രേക്ഷകരെ... എങ്ങനെ തുടങ്ങണം എങ്ങനെ പറയണം എന്നറിയില്ല. വല്ലാത്ത ഒരു എക്സൈറ്റ്മെന്റും അതിനൊത്ത ടെൻഷനുമുണ്ട്,ഓപ്പറേഷൻ ജാവയ്ക്കു ശേഷം ഞാൻ രചനയും സംവിധാനവും നിർവ്വഹിച്ച സൗദി വെള്ളക്ക എന്ന ഞങ്ങളുടെ ഹൃദയത്തോടു ആഴത്തിൽ ചേർന്നു നില്ക്കുന്ന സിനിമ പ്രദർശനത്തിനെത്തുകയാണ്... കഴിഞ്ഞ കുറെ നാളുകളായി നിരന്തരം പോസ്റ്റുകളും വീഡിയോകളും കൊണ്ട് ഈ സിനിമയെക്കുറിച്ച് പറഞ്ഞ് പറഞ്ഞ് നിങ്ങളെ കുടുതൽ അറിയിക്കാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു... ചിലർക്കൊകെ മടുത്തിട്ടുണ്ടാകും, പക്ഷെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരുപാട് അനുഭവങ്ങളുള്ള, സന്തോഷമുള്ള ഒരു യാത്രയാണ് ഞങ്ങളുടെ ഈ സിനിമ. പക്ഷേ ആ യാത്രയ്ക്ക് ഒരു അർഥം വരണമെങ്കിൽ പ്രേക്ഷകരായ നിങ്ങൾ തീയേറ്ററിൽ ഉണ്ടാകണം. ഈ സിനിമയൊന്ന് കാണണം... കണ്ട് ഇഷ്ടമായാൽ മറ്റുള്ളവരോട് ഈ സിനിമയെപ്പറ്റി സംസാരിയ്ക്കണം.. സോഷ്യൽ ഡ്രാമ എന്നൊരു ജോണറിൽ ആണ് ഈ സിനിമ ഒരുക്കിയിരിയ്ക്കുന്നത്.  ഓപ്പറേഷൻ ജാവ പോലെ ഒരു ത്രില്ലർ കാഴ്ച വാഗ്ദാനം ചെയ്യുന്ന സിനിമ ആയിരിക്കില്ല സൗദി വെള്ളക്ക, മറിച്ച് കുറച്ചു ജീവിതവും ആ ജീവിതം ജീവിച്ചു തീർക്കുന്ന സാധാരണക്കാരായ മനുഷ്യരുമാണ് ഞങ്ങളുടെ വെള്ളക്കയിൽ ഉള്ളത്. അങ്ങനെയുള്ള കഥകൾ ഇഷ്ടപ്പെടുന്നവർ മാത്രം ടിക്കറ്റ് എടുക്കുക, ഒന്ന് മടിച്ചു നില്കുന്നവർ ആദ്യം കണ്ടു ഇറങ്ങുന്നവരുടെ അഭിപ്രായങ്ങൾ കേട്ടു തീരുമാനിക്കുക.. ഇത്രയും നാളത്തെ ഞങ്ങളുടെ പ്രൊമോഷനുകളും, കണ്ടന്റുകളും നിങ്ങളിൽ എത്തി എങ്കിൽ, അതിൽ നിന്നും ആ സിനിമയുടെ സ്വഭാവം മനസിലായി എങ്കിൽ, അത് നിങ്ങളുടെ ഇഷ്ടങ്ങൾക്ക് ചേർന്നതാണെങ്കിൽ ദയവായി നിങ്ങൾ കുടുംബ സമേതം തീയേറ്ററുകളിലേക്ക് വരണം. ഞങ്ങൾ സന്തോഷത്തോടെ ഹൃദയം കൊണ്ടു ചെയ്ത ഒരു സിനിമയാണ്. ആ സിനിമ നിങ്ങളെയും സന്തോഷിപ്പിക്കും എന്ന് തന്നെയാണ് വിശ്വാസം. എക്കാലവും നല്ല സിനിമകളെ ചേർത്തു പിടിച്ചിട്ടുള്ള പ്രേഷകരായ നിങ്ങൾ തീയറ്ററുകളിൽ എത്തുമെന്ന പ്രതിക്ഷയോടെ, കൊതിയോടെ, ആത്മവിശ്വാസത്തോടെ ഓപ്പറേഷൻ ജാവയല്ലാത്ത സൗദി വെള്ളക്കയുടെ സംവിധായകൻ തരുൺ മൂർത്തി.

'എങ്ങോട്ടന്നറിയില്ല ഈ യാത്ര'; കൂൾ ലുക്കിൽ ബാക്ക്പാക്കുമായി മഞ്ജു വാര്യർ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

റിലീസ് അനുമതി ലഭിക്കുമോ? ജനനായകൻ വിധി ചൊവ്വാഴ്‌ച
മികച്ച നവാഗത സംവിധായകനുള്ള ഷാഫി മെമ്മോറിയൽ അവാർഡ് ജിതിൻ കെ ജോസിന്