
പണി എന്ന സിനിമയിലൂടെ കാണുംമുന്‍പ് നാടോടികള്‍ എന്ന തമിഴ് ചിത്രം മുതലേ മലയാളി സിനിമാപ്രേമികളില്‍ പലര്‍ക്കും പ്രിയമുള്ള അഭിനേത്രിയാണ് അഭിനയ. സംസാരിക്കാമോ കേള്‍ക്കാനോ സാധിക്കാത്ത ഒരു വ്യക്തിയെന്ന നിലയില്‍ പ്രേക്ഷകരില്‍ അമ്പരപ്പ് പകര്‍ന്ന നടിയുമാണ് അഭിനയ. അഭിനയയും തമിഴ് നടന്‍ വിശാലുമായി പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാവാന്‍ പോവുകയാണെന്നും സോഷ്യല്‍ മീഡിയയിലും മറ്റും ദീര്‍ഘകാലമായി പ്രചരണം ഉണ്ടായിരുന്നു. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഇത് നിഷേധിക്കുകയും വ്യക്തത വരുത്തുകയും ചെയ്തിരുന്നു അഭിനയ. എന്നാല്‍ മുന്‍പുണ്ടായിരുന്ന പ്രചരണം മറ്റൊരു തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ തുടരുകയാണ്.
വിശാല്‍ എന്നെ പ്രൊപ്പോസ് ചെയ്തെന്നും ഞങ്ങള്‍ വിവാഹിതരാവാന്‍ ഒരുങ്ങുകയാണെന്നും പ്രചരണം ഉണ്ടായിരുന്നു. അടിസ്ഥാനമില്ലാത്ത അത്തരം പ്രചരണങ്ങള്‍ വിശ്വസിക്കരുത്, അഭിനയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മറിച്ച് ഒരു ബാല്യകാല സുഹൃത്തുമായി ഏറെക്കാലമായി പ്രണയത്തിലാണ് താനെന്നും അഭിനയ വ്യക്തമാക്കിയിരുന്നു. അതെ, ഒരു ബാല്യകാല സുഹൃത്തുമായി പ്രണയത്തിലാണ് ഞാന്‍. 15 വര്‍ഷമായുള്ള ഒരു മനോഹര ബന്ധമാണ് അത്. ജഡ്ജ് ചെയ്യുമെന്ന ഭയം കൂടാതെ എനിക്ക് എന്ത് കാര്യവും തുറന്ന് സംസാരിക്കാന്‍ സാധിക്കുന്ന ഒരാളാണ് അദ്ദേഹം. വിവാഹം ഞങ്ങള്‍ ഇനിയും പ്ലാന്‍ ചെയ്തിട്ടില്ല. അതിന് ഇനിയും ഏറെ സമയം ഉണ്ടല്ലോ. ആ ചുവട് വെക്കുംമുന്‍പ് വ്യക്തിപരമായും പ്രൊഫഷണലായും എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ നേടാനുണ്ട്, അഭിനയ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഈ അഭിമുഖത്തില്‍ പറഞ്ഞ കാര്യം വളച്ചൊടിച്ചാണ് സോഷ്യല്‍ മീഡിയയിലെ പുതിയ പ്രചരണം. അഭിമുഖത്തിന്‍റെ ഒരു ഭാഗം മാത്രം എടുത്ത് അഭിനയ ഉദ്ദേശിക്കുന്ന ബാല്യകാല സുഹൃത്ത് വിശാല്‍ ആണെന്ന തരത്തിലാണ് പ്രചരണം. എക്സിലെ ചില ശ്രദ്ധേയ ഹാന്‍ഡിലുകള്‍ പോലും ഇത് പങ്കുവച്ചത് അഭിനയയുടെ ആരാധകരെപ്പോലും ആശയക്കുഴപ്പത്തില്‍ ആക്കിയിട്ടുണ്ട്. ഇത്തരത്തില്‍ എഴുതിയ കാര്‍ഡുകളും പ്രചരിക്കുന്നുണ്ട്. പുതിയ പ്രചരണം സംബന്ധിച്ച് അഭിനയ പ്രതികരിച്ചിട്ടില്ല.
വീണ്ടും കുമ്പളങ്ങിയിലേക്ക് ഒരു യാത്ര, ഒപ്പം എമ്പുരാന്റെ ആവേശക്കാഴ്‍ചകളും: വീഡിയോ