തിയറ്റുകളില്‍ വൻ ദുരന്തമായി, ചിത്രം ഒടിടിയിലേക്ക്, കരകയറാനാകുമോ ഇനി കരീന കപൂറിന്?

Published : Oct 08, 2024, 02:46 PM IST
തിയറ്റുകളില്‍ വൻ ദുരന്തമായി, ചിത്രം ഒടിടിയിലേക്ക്, കരകയറാനാകുമോ ഇനി കരീന കപൂറിന്?

Synopsis

കരീന കപൂര്‍ നായികയായ ചിത്രം ഒടിടി റിലീസിനും.

കരീന കപൂര്‍ നായികയായ ചിത്രമാണ് ദ ബക്കിംഗ്‍ഹാം മര്‍ഡേഴ്‍സ്. ദ ബക്കിംഗ്‍ഹാം മര്‍ഡേഴ്‍സ് സിനിമ തിയറ്ററുകളില്‍ പരാജയത്തിലേക്ക് നീങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന് പ്രതീക്ഷ കുതിപ്പ് കളക്ഷനില്‍ ഉണ്ടാക്കാനായില്ല. ദ ബക്കിംഗ്‍ഹാം മര്‍ഡേഴ്‍സ് വൈകാതെ ഒടിടിയില്‍ എത്തുമെന്നാണ് പതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്.

സംവിധാനം ഹൻസാല്‍ മേഹ്‍തയായ ചിത്രം ഒടിടിയില്‍ നെറ്റ്ഫ്ലിക്സിലൂടെ ഒക്ടോബറിില്‍ റിലീസ് ചെയ്യുമെങ്കിലും ഇതുവരെ തിയ്യതി പുറത്തുവിട്ടിട്ടില്ല. ദ ബക്കിംഗ്‍ഹാം മര്‍ഡേഴ്‍സ് 15 കോടി രൂപയാണ് ആകെ നേടിയതെന്നാണ് റിപ്പോര്‍ട്ട്. ഛായാഗ്രാഹണം എമ്മ ഡേല്‍സ്‍മാനാണ് നിര്‍വഹിച്ചത്. ട്വിസ്റ്റായി കൊലപാതക രഹസ്യങ്ങളുള്ള ചിത്രമാണ് ദ ബക്കിംഗ്‍ഹാം മര്‍ഡേഴ്‍സ്.  ദ  ബക്കിംഗ്ഹാം മര്‍ഡേഴ്‍സ് എന്ന സിനിമയുടെ നിര്‍മാണവും കരീന കപൂറാണ്. യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയുള്ളതാണ് ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സ്. ദ ബക്കിംഗ്‍ഹാം മര്‍ഡേഴ്‍സിന് തുടക്കത്തില്‍ തിയറ്ററില്‍ മികച്ച അഭിപ്രായം നേടാനായി എന്നായിരുന്നു സിനിമ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.

കരീന കപൂര്‍ നായികയായി അടുത്തിടെ വന്ന ക്രൂ ഹിറ്റായിരുന്നു കൃതി സനോണും തബുവും കരീനയ്‍ക്കൊപ്പം ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉണ്ട്. സംവിധാനം രാജേഷ് കൃഷ്‍ണനാണ്. ആഗോളതലത്തില്‍ ക്രൂ ആകെ 150 കോടി രൂപയിലധികം നേടിയിരുന്നു.

ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടിക്കടുത്ത് ക്രൂ നേടി എന്നായിരുന്നു റിപ്പോര്‍ട്ട്. എയര്‍ലൈൻ ഇൻഡസ്‍ട്രിയുടെ പശ്ചാത്തലത്തിലാണ് കരീനയുടെ ചിത്രം ക്രൂ ഒരുങ്ങിയിരിക്കുന്നത്. അനുജ് രാകേഷ് ധവാനാണ് ഛായാഗ്രാഹണം. ദില്‍ജിത്ത് ദൊസാൻഞ്‍ജും ഒരു പ്രധാനപ്പെട്ട കഥാപാത്രമാകുമ്പോള്‍ തബു ഗീതാ സേത്തിയും കരീന കപൂര്‍ ജാസ്‍മിൻ കോലിയും കൃതി സനോണ്‍ ദിവ്യാ റാണയുമായിട്ടാണ് ക്രൂവില്‍ എത്തിയിരിക്കുന്നത്.

Read More: ഇമ്രാൻ ഹാഷ്‍മിക്ക് പരുക്കേറ്റു, ആക്ഷൻ രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് അപകടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക