'ദി ഡേര്‍ട്ടി പിക്ചറി'ന് 15 വര്‍ഷത്തിന് ശേഷം രണ്ടാം ഭാഗം; പ്രഖ്യാപനവുമായി നിര്‍മ്മാതാവ് ഏക്ത കപൂര്‍

Published : Oct 12, 2026, 03:51 PM IST
the dirty picture sequel is in plans says ekta kapoor

Synopsis

വിദ്യാ ബാലൻ നായികയായ സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രം 'ദി ഡേർട്ടി പിക്ചറി'ന് 15 വർഷത്തിന് ശേഷം രണ്ടാം ഭാഗം ഒരുങ്ങുന്നു

15 വര്‍ഷത്തിന് ശേഷം ബോളിവുഡില്‍ ഒരു സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു. മിലന്‍ ലുത്രിയയുടെ സംവിധാനത്തില്‍ 2011 ല്‍ പുറത്തെത്തിയ ദി ഡേര്‍ട്ടി പിക്ചര്‍ എന്ന സിനിമയ്ക്കാണ് സീക്വല്‍ ഒരുങ്ങുന്നത്. വിദ്യ ബാലന്‍ നായികയായ ഡേര്‍ട്ടി പിക്ചര്‍ തെന്നിന്ത്യന്‍ താരം സില്‍ക്ക് സ്മിതയുടെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ചിത്രമായിരുന്നു. ചിത്രത്തിന്‍റെ നിര്‍മ്മാതാവായ ഏക്ത കപൂര്‍ ആണ് 15 വര്‍ഷത്തിനിപ്പുറം ഡേര്‍ട്ടി പിക്ചറിന് സീക്വല്‍ ഉണ്ടാവുന്ന കാര്യം അറിയിച്ചിരിക്കുന്നത്.

രണ്‍വീര്‍ അലബാദിയയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് പുതിയ സിനിമയുടെ കാര്യം ഏക്ത പറഞ്ഞത്. തങ്ങളുടെ പ്രൊഡക്ഷനില്‍ വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ച് പൊതുവില്‍ സംസാരിക്കുമ്പോഴാണ് ഡേര്‍ട്ടി പിച്ചര്‍ സീക്വലിനെക്കുറിച്ചും ഏക്ത പറഞ്ഞത്. ഞാന്‍ നിര്‍മ്മി്കകാനിരിക്കുന്നവയില്‍ വളരെ വലിയ ചിത്രങ്ങളിലൊന്ന് ദി ഡേര്‍ട്ടി പിക്ടര്‍ 2 ആണ്. 15 വര്‍ഷത്തിന് ശേഷമാണ് ഞാന്‍ അത് പ്ലാന്‍ ചെയ്യുന്നത്. എനിക്ക് പറയാനുള്ള ഒരു കഥ അതില്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു, ഏക്ത കപൂറിന്‍റെ വാക്കുകള്‍.

വിദ്യ ബാലന്‍ നായകനായ ഡേര്‍ട്ടി പിക്ചറില്‍ നസീറുദ്ദീന്‍ ഷായും ഇമ്രാന്‍ ഹാഷ്മിയും തുഷാര്‍ കപൂറും അടക്കമുള്ളവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സമൂഹം തീര്‍ത്ത അതിരുകളെ ചോദ്യം ചെയ്ത, തന്‍റെ തീരുമാനങ്ങളില്‍ ഉറച്ച് നിന്നതിന് സമൂഹത്തിന്‍റെ മുന്‍വിധികളെ നേരിട്ട ഒരു സ്ത്രീയുടെ കഥയായിരുന്നു ചിത്രം. രണ്ടാം ഭാഗവും ഒരു സ്ത്രീയുടെ കഥയെ കേന്ദ്രീകരിക്കുന്നത് ആയിരിക്കുമെന്നും ഏക്ത കപൂര്‍ പറയുന്നു. ആദ്യ ഭാഗത്തിന്‍റെ ആത്മാവുമായി സീക്വലിനും ചേര്‍ച്ചയുണ്ടാവുമെന്നും അവര്‍ പറയുന്നു. എന്നാല്‍ രണ്ടാം ഭാഗം ആരുടെ ജീവിതത്തെ ആസ്പദമാക്കി ഉള്ളതായിരിക്കുമെന്ന് അവര്‍ പറഞ്ഞിട്ടില്ല.

അത് മാത്രമല്ല, കേന്ദ്ര സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി, മറ്റ് താരങ്ങള്‍, ഡയറക്ടര്‍ തുടങ്ങിയ വിവരങ്ങളൊന്നും ഏക്ത കപൂര്‍ പങ്ക് വച്ചിട്ടില്ല. ഈ ചിത്രം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും ഇനിയും എത്തിയിട്ടില്ല. അത് വൈകാതെ നടക്കുമെന്നാണ് ബോളിവുഡ് വൃത്തങ്ങളുടെ പ്രതീക്ഷ. റിലീസ് സമയത്ത് വമ്പന്‍ വിജയം നേടിയ ചിത്രമായിരുന്നു ഡേര്‍ട്ടി പിക്ചര്‍. വിദ്യ ബാലന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരമുള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും ചിത്രം നേടിയിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ടൈം ട്രാവൽ ത്രില്ലർ 'ഒറിജിനൽ' ഒക്ടോബർ 23ന് തിയറ്ററുകളിൽ; 2 മില്യൺ വ്യൂസുമായി ട്രെയിലർ യൂട്യൂബിൽ ട്രെൻഡിങ്ങിൽ
66 ദിവസങ്ങൾ കൊണ്ട് 446 കളക്ഷൻ; തരംഗമായി 'ഹനുമാൻ അൻഷ്'