പേടിപ്പിക്കാന്‍ അര്‍ദ്ധ രാത്രി ഷോ: ഇത്തവണ ഐഎഫ്എഫ്കെയില്‍ രണ്ട് സിനിമകള്‍.!

Published : Dec 04, 2023, 08:22 AM IST
പേടിപ്പിക്കാന്‍ അര്‍ദ്ധ രാത്രി ഷോ: ഇത്തവണ ഐഎഫ്എഫ്കെയില്‍ രണ്ട് സിനിമകള്‍.!

Synopsis

ലോകത്തെങ്ങും ഏറെ ആരാധകരുള്ള ചലച്ചിത്രകാരന്‍  വില്ല്യം ഫ്രീഡ്കിനുള്ള ആദരവായാണ് എക്സോർസ്സിസ്റ്റ് പ്രദര്‍ശിപ്പിക്കുന്നത്.  

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഇത്തവണയും മിഡ് നൈറ്റ് ഹൊറര്‍ ഷോകള്‍ നടത്തും. ഇത്തവണ രണ്ട് ചിത്രങ്ങളാണ് രാത്രി 12ന് പ്രദര്‍ശിപ്പിക്കുന്നതാണ്. ലോകത്തെ എക്കാലത്തെയും മികച്ച ഹൊറർ ചിത്രങ്ങളിലൊന്നായ എക്സോർസ്സിസ്റ്റ്, മലേഷ്യൻ സംവിധായിക അമാൻഡ നെൽ യു ഒരുക്കിയ ടൈഗർ സ്ട്രൈപ്സ് എന്നീ ചിത്രങ്ങളാണ് ഇത്തവണ മിഡ് നൈറ്റ് ഷോയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ലോകത്തെങ്ങും ഏറെ ആരാധകരുള്ള ചലച്ചിത്രകാരന്‍  വില്ല്യം ഫ്രീഡ്കിനുള്ള ആദരവായാണ് എക്സോർസ്സിസ്റ്റ് പ്രദര്‍ശിപ്പിക്കുന്നത്.  1973 ൽ നിർമ്മിച്ച അമേരിക്കൻ ഹൊറർ ചിത്രമാണ് 'ദി എക്‌സോർസിസ്റ്റ്'. ഹൊറര്‍ കഥപറച്ചിലില്‍ ലോകത്തെമ്പാടും മാതൃക 'ദി എക്‌സോർസിസ്റ്റ്'. എലൻ ബർസ്റ്റിൻ, മാക്‌സ് വോൺ സിഡോ, ജേസൺ മില്ലർ, ലിൻഡ ബ്ലെയർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. 

അതേ സമയം മിഡ് നൈറ്റ് ഷോയില്‍ രണ്ടാമത്തെ ചിത്രം മലേഷ്യൻ സംവിധായിക അമാൻഡ നെൽ യു ഒരുക്കിയ ടൈഗർ സ്ട്രൈപ്സ് ആണ്. ഋതുമതിയായ ഒരു പെണ്‍കുട്ടിക്ക് വരുന്ന അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം. ചിത്രം കാന്‍ ചലച്ചിത്ര മേളയില്‍ അടക്കം അവാര്‍ഡ് നേടിയിരുന്നു. മലേഷ്യയുടെ ഓഫീഷ്യല്‍ ഒസ്കാര്‍ എന്‍ട്രിയുമാണ് ഈ ചിത്രം. 

രാത്രി 12 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു ചിത്രങ്ങളുടെ പ്രദർശനം. ദിവസങ്ങള്‍ പിന്നീട് അറിയാം. 27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 9ന് തിരുവനന്തപുരത്ത് ആരംഭിക്കുന്നത്. എട്ടു ദിവസത്തെ മേളയില്‍ ഇത്തവണ 15 തിയേറ്ററുകളിലായി 185 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത് . പതിനായിരത്തോളം പ്രതിനിധികളെയാണ് മേളയില്‍ പ്രതീക്ഷിക്കുന്നത്. 

അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം,ക്ലാസിക്ക് , ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ, കണ്‍ട്രി ഫോക്കസ്, ഹോമേജ് തുടങ്ങി 17 വിഭാഗങ്ങളിലായാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.  കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ഇത്തവണ സെര്‍ബിയന്‍ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

'അന്നപൂരണിയെ' ഒറ്റയ്ക്ക് വിജയിപ്പിച്ചോ നയന്‍താര: ലേഡി സൂപ്പര്‍താര ചിത്രത്തിന്‍റെ കളക്ഷന്‍ ഇങ്ങനെ.!

ഭാര്യയോടുള്ള നായകന്‍റെ ഡയലോഗ്; 'അനിമല്‍' സംവിധായകനെതിരെ വിമര്‍ശനം കടുക്കുന്നു

 

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ