രണ്ടാം ദിനം ചിത്രത്തിന്‍റെ നൈറ്റ് ഷോകള്‍ക്ക് 31.20% ഒക്യുപെന്‍സി ലഭിച്ചിരുന്നു. ഇത് ചിത്രം നല്ല മൌത്ത് പബ്ലിസിറ്റി നേടുന്നുണ്ടെന്ന ലക്ഷണമാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.  

ചെന്നൈ: നയൻതാര നായികയായി എത്തിയ പുതിയ ചിത്രമാണ് അന്നപൂരണി. ഷെഫായിട്ടാണ് നയൻതാര അന്നപൂരണിയില്‍ വേഷമിടുന്നത്. നയൻതാരയുടെ അന്നപൂരണി മികച്ച ഒരു സിനിമയാണ് എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. നയൻതാരയുടെ മികച്ച ഒരു കഥാപാത്രമാണ് ചിത്രത്തിലേത് എന്ന് മിക്ക പ്രേക്ഷകരും അഭിപ്രായപ്പെടുന്നു.

ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ട് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് ദിവസത്തെ കളക്ഷനില്‍ ലേഡി സൂപ്പര്‍സ്റ്റാറിന്‍റെ ചിത്രം 1.50 കോടിയാണ് നേടിയിരിക്കുന്നത്. ഇത് ഇന്ത്യന്‍ ആഭ്യന്തര ബോക്സോഫീസ് കണക്കാണ്. 

സാക്നിക്.കോം അനുസരിച്ച് ഡിസംബര്‍ 1ന് റിലീസായ ചിത്രം 0.6 കോടിയാണ് കളക്ഷന്‍ നേടിയത്. രണ്ടാം ദിനം ചിത്രത്തിന്‍റെ കളക്ഷന്‍ മെച്ചപ്പെട്ടിട്ടുണ്ട് ഇത് 0.90 കോടിയാണ്. 24.10% ആയിരുന്നു രണ്ടാം ദിനം ചിത്രത്തിന്‍റെ തീയറ്റര്‍ ഒക്യൂപെന്‍സി. ഞായറാഴ്ച ചിത്രം 1 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടാന്‍ സാധ്യതയുണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. 

രണ്ടാം ദിനം ചിത്രത്തിന്‍റെ നൈറ്റ് ഷോകള്‍ക്ക് 31.20% ഒക്യുപെന്‍സി ലഭിച്ചിരുന്നു. ഇത് ചിത്രം നല്ല മൌത്ത് പബ്ലിസിറ്റി നേടുന്നുണ്ടെന്ന ലക്ഷണമാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. നിലേഷ് കൃഷ്‍ണയാണ് അന്നപൂരണി സംവിധാനം ചെയ്തിരിക്കുന്നത്. സത്യ ഡി പിയാണ് ഛായാഗ്രഹണം.

നയന്‍ താരയ്ക്ക് പുറമേ ജയ്, സത്യരാജ്, അച്യുത് കുമാർ, കെ എസ് രവികുമാർ, റെഡിൻ കിംഗ്സ്ലി, കുമാരി സച്ചു, രേണുക, കാർത്തിക് കുമാർ, സുരേഷ് ചക്രവര്‍ത്തി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. നീലേഷ് കൃഷ്ണയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഫാമിലി കോമഡി ഡ്രാമയാണ് ചിത്രം എന്നാണ് സൂചന. രാജാ റാണിക്ക് ശേഷം ജയ്യും നയൻതാരയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 

സംഗീതം: തമൻ എസ്, DOP: സത്യൻ സൂര്യൻ, എഡിറ്റർ: പ്രവീൺ ആന്റണി, കലാസംവിധാനം: ജി ദുരൈരാജ്, കോസ്റ്റ്യൂം ഡിസൈനർമാർ: അനു വർദ്ധൻ, ദിനേഷ് മനോഹരൻ, ജീവ കാരുണ്യ, ശബ്ദം: സുരൻ, അലഗിയ കുന്തൻ, പബ്ലിസിറ്റി ഡിസൈനുകൾ: വെങ്കി, ഫുഡ് സ്റ്റൈലിസ്റ്റ്: ഷെഫ് ആർ.കെ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ലിൻഡ അലക്സാണ്ടർ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: സഞ്ജയ് രാഘവൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

YouTube video player

'ആ നടിയെ കയറിപ്പിടിച്ച് അയാള്‍; വ്യാജന്മാരെ കണ്ടാല്‍ അപ്പോ ഇറക്കിവിടുന്ന മമ്മൂക്ക'

വിജയകാന്തിന്‍റെ ആരോഗ്യ നില എങ്ങനെ?; വിജയകാന്തിന്‍റ ഭാര്യ പ്രേമലതയുടെ പ്രതികരണം