
ഗീതാ ഗോവിന്ദം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം പരശുറാമിന്‍റെ സംവിധാനത്തില്‍ വിജയ് ദേവരകൊണ്ട നായകനാവുന്ന ദ ഫാമിലി സ്റ്റാർ എന്ന ചിത്രം ഏപ്രിൽ 5 ന് തിയറ്ററുകളിലെത്തും. ആക്ഷൻ പശ്ചാത്തലത്തിലുള്ള കുടുംബകഥയായി ഒരുങ്ങിയിരിക്കുന്ന ചിത്രം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് റിലീസിന് എത്തുന്നത്. സംവിധായകന്റേത് തന്നെയാണ് തിരക്കഥയും.
ആറ് വർഷത്തെ ഇടവേളയ്ക്കുശേഷം വിജയ് ദേവരകൊണ്ട, സംവിധായകൻ പരശുറാം എന്നിവർക്കൊപ്പം സംഗീതസംവിധായകനായി ഗോപി സുന്ദറും ഗായകനായി സിദ് ശ്രീറാമും ചിത്രത്തിനൊപ്പമുണ്ട്. ഗീതാ ഗോവിന്ദത്തിനായി ഗോപി സുന്ദർ ഒരുക്കിയ ഇങ്കേം ഇങ്കേം എന്ന ഗാനം കേരളത്തിലുൾപ്പെടെ തരംഗമായിരുന്നു. ഫാമിലി സ്റ്റാറിനുവേണ്ടി സിദ് ശ്രീറാം ആലപിച്ച ഗാനം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.
2022 ൽ പുറത്തിറങ്ങിയ സർക്കാരു വാരി പാട്ടാ എന്ന ചിത്രത്തിനുശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫാമിലി സ്റ്റാർ. ഇത് രണ്ടാംതവണയാണ് പരശുറാമും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നത്. മൃണാൾ താക്കൂറാണ് ഫാമിലി സ്റ്റാറിലെ നായിക. കെ യു മോഹനനാണ് ഛായാഗ്രഹണം. വാർത്താ പ്രചാരണം പി ശിവപ്രസാദ്.
ALSO READ : ഗാന ചിത്രീകരണത്തിലെ ഷങ്കര്‍ മാജിക് വീണ്ടും; 'ഗെയിം ചേഞ്ചറി'ലെ ആദ്യഗാനം എത്തി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ