ജീവിതത്തിലെ ഏറ്റവും ത്രില്ലിംഗ് ആയ യാത്ര, റിലീസ് തിയ്യതി പ്രഖ്യാപിച്ച് പരിനീതി ചോപ്ര

Published : Nov 30, 2019, 12:57 PM ISTUpdated : Nov 30, 2019, 12:58 PM IST
ജീവിതത്തിലെ ഏറ്റവും ത്രില്ലിംഗ് ആയ യാത്ര, റിലീസ് തിയ്യതി പ്രഖ്യാപിച്ച് പരിനീതി ചോപ്ര

Synopsis

ദ ഗേള്‍ ഓണ്‍ ദ ട്രെയിൻ എന്ന സിനിമയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ച് നടി പരിനീതി ചോപ്ര.

വളരെ കുറച്ച് സിനിമകളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയം നേടിയ നടിയാണ് പരിനീതി ചോപ്ര. പരിനീതി ചോപ്ര നായികയാകുന്ന പുതിയ സിനിമയാണ് ദ ഗേള്‍ ഓണ്‍ ദ ട്രെയിൻ. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചതാണ് പുതിയ റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം മെയ് എട്ടിനാണ് ചിത്രം റിലീസ് ചെയ്യുക.

നായിക കേന്ദ്രീകൃതമായ സിനിമയായിട്ടാണ് ദ ഗേള്‍ ഓണ്‍ ദ ട്രെയിൻ ഒരുക്കിയിരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും ത്രില്ലിംഗ് ആയ യാത്ര എന്നാണ് പരിനീചി ചോപ്ര ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതുവരെ അഭിനയച്ചതില്‍ നിന്നും തീര്‍ത്തും വേറിട്ട ഒരു ചിത്രമാണ് ദ ഗേള്‍ ഓണ്‍ ദ ട്രെയിൻ എന്നാണ് പരിനീതി ചോപ്ര പറയുന്നത്.  ബുദ്ധിമുട്ടുള്ള ഒരു കഥാപാത്രമാണ് ഇതെന്നും പരിനീതി പറയുന്നു. ദ ഗേള്‍ ഓണ്‍ ദ ട്രെയിൻ എന്ന അമേരിക്കൻ സിനിമയാണ് അതേപേരില്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഉണ്ട'യ്ക്ക് ശേഷം മമ്മൂട്ടി - ഖാലിദ് റഹ്മാൻ ടീം വീണ്ടുമൊന്നിക്കുന്നു? ; അപ്‌ഡേറ്റ്
മദ്യപിച്ചയാൾ ഓടിച്ചിരുന്ന വാഹനം വന്നിടിച്ചത് നടി നോറ ഫത്തേഹി സ‌‌ഞ്ചരിച്ചിരുന്ന കാറിൽ; താരം സുരക്ഷിത, കേസെടുത്ത് പൊലീസ്