അടുക്കളയുടെ പശ്ചാത്തലത്തിൽ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ'; പോസ്റ്ററിൽ തിളങ്ങി നിമിഷയും സുരാജും

Web Desk   | Asianet News
Published : Nov 08, 2020, 08:32 PM IST
അടുക്കളയുടെ പശ്ചാത്തലത്തിൽ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ'; പോസ്റ്ററിൽ തിളങ്ങി നിമിഷയും സുരാജും

Synopsis

നിമിഷ സജയനും സുരാജ് വെഞ്ഞാറമ്മൂടുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  

'കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്' എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. മഞ്ജുവാര്യറിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. നിമിഷ സജയനും സുരാജ് വെഞ്ഞാറമ്മൂടുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Good luck dear Jeo Baby, Surajettan and Nimisha! 😊

Posted by Manju Warrier on Sunday, 8 November 2020

'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിനുശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഐ.എഫ്.എഫ്.കെയിൽ പുകഞ്ഞ് 'കൂലി'; ലോകേഷിനെതിരെ രൂക്ഷവിമർശനവുമായി സത്യേന്ദ്ര
ക്ലൈമാക്സിനോടടുത്ത് ഫെസ്റ്റിവല്‍; പ്രധാന വേദിയായ ടാഗോറില്‍ തിരക്കോട് തിരക്ക്