K Drama Review : വെള്ളിത്തിരയെ വിസ്‍മയിപ്പിക്കുന്ന ആക്ഷൻ ത്രില്ലര്‍, 'K2' റിവ്യു

Published : Jun 10, 2022, 01:53 PM IST
K Drama Review : വെള്ളിത്തിരയെ വിസ്‍മയിപ്പിക്കുന്ന ആക്ഷൻ ത്രില്ലര്‍, 'K2' റിവ്യു

Synopsis

ആക്ഷൻ സസ്‍പെൻസ് ത്രില്ലര്‍ സീരിസായ  'K2'വിന്റെ റിവ്യു (K Drama Review).

കെ ഡ്രാമലോകത്ത് ത്രില്ലർ പ്രമേയങ്ങളും പതിവാണ്.   സസ്പെൻസ് പൊട്ടിക്കാതെ, ഉഗ്രൻ ആക്ഷൻ രംഗങ്ങളോടെ, ഉദ്വേഗം പോകാതെ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന അത്തരം പരമ്പരകൾ പൊതുവെ വൻഹിറ്റുമാണ്. അതിലൊന്നാണ് 'K2'.  Ji Chang-wook  , Im Yoon-ah, Song Yoon-ah  , Jo Sung-ha, Kim Kap-soo  എന്നിവരാണ് പ്രധാന കഥാപാത്രങ്ങലെ അവതരിപ്പിച്ചത് (K Drama Review).

രഹസ്യസേനാവിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു നായകൻ കിം ജി ഹാ.ഇറാഖിലെ ജോലിക്കിടെ കാമുകിയായിരുന്ന 'റാനിയ'യുടെ കൊലപാതകക്കുറ്റം ജീ ഹായുടെ പേരിൽ ചാർത്തപ്പെടുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട ജി ഹാ കൊറിയയിൽ തിരിച്ചെത്തുന്നു. ആരാലും തിരിച്ചറിയാതെ ഒളിവിൽ  കഴിയുകയാണ് അയാൾ. അവിചാരിതമായ ചില സംഭവങ്ങൾക്ക് പിന്നാലെ ചോയ് യൂ ജിൻ എന്ന സ്ത്രീയുടെ സുരക്ഷാഏജൻസിയിൽ ജീവനക്കാരനാകുന്നു. അതിസമ്പന്ന കുടുംബത്തിൽ ജനിച്ച യൂ ജിൻ രാഷ്ട്രീയപ്രവർത്തകനെ കല്യാണം കഴിച്ചത് കുടുംബത്തിന്റെി ഇഷ്‍ടം മാനിക്കാതെയാണ്. ആ ഭർത്താവ്  ജാങ് സേ ജൂൻ വിശ്വസ്‍തത പുലർത്താത്തത് അവരുടെ ബന്ധത്തെ ബാധിച്ചിട്ടുണ്ട്. 'സേ ജൂൻ' പ്രസിഡന്റാകാൻ മത്സരിക്കാൻ ഒരുങ്ങുകയാണ്. ആ പദവിയുടെ അധികാരമാണ് ഇപ്പോൾ 'യൂ ജിൻ ലക്ഷ്യമിടുന്നത്.

സേ ജൂനിന് കാമുകിയിൽ ജനിച്ച മകളെ ഒളിവിൽ താമസിപ്പിച്ചിരിക്കുന്നതും യൂ ജിൻ ആണ്. സേ ജൂനിനെ വരച്ച വരയിൽ നിർത്താനും അധികാരത്തിലേക്കുള്ള യാത്രയിൽ പ്രശ്നമാകാതിരിക്കാനും. യൂ ജിന്നിനെ ബിസിനസ് രംഗത്ത് നിന്ന് താഴെയിറക്കാനും സുരക്ഷാഏജൻസിയുടെ മറവിൽ യൂ ജിൻ സമാഹരിച്ചിട്ടുള്ള വിവരങ്ങൾ ചോർത്തി സ്വന്തം കാര്യത്തിന് ഉപയോഗിക്കാനും അ‍ർധസഹോദരൻ ഇടക്കിടക്ക് ഓറോ പദ്ധതിയിടുന്നത്. അതിന്നയാൾക്ക് പിന്തുണ പ്രസിഡന്റാകാൻ സേ ജൂനിന്റെ എതിരാളിയായ പാർക്ക് ക്വാൻ സൂ ആണ്. ക്വാൻ സൂ ആണ് പണ്ട് ഇറാഖിൽ അഴിമതിയും ആയുധക്കള്ളക്കടത്തും നടത്തുന്നതിനിടെ റാനിയയെ കൊന്നതും ജീ ഹായുടെ മേൽ പഴിചാർത്തിയതും. ഈ കൊടുക്കൽ വാങ്ങൽ തർക്കത്തിനിടെ ഒളിവിൽ പാർപിച്ചിരുന്നിടത്ത് നിന്നും സേ ജൂനിന്റെ മകളുമെത്തുന്നു. ഗോ ആൻ നാ. അവളെ സംരക്ഷിക്കാനും ഒളിവിൽ പാർപിക്കാനും ചുമതല കിട്ടുന്ന ജീഹാക്ക് ആദ്യം അവളോട് സഹതാപവും പിന്നെ അനുരാഗവും തോന്നുന്നു. തന്റൊ ജീവൻ രക്ഷിക്കുകയും സത്യസന്ധമായി ജോലി ചെയ്യുകയും നിർഭയനായിരിക്കുകയും ചെയ്യുന്ന ജീ ഹായോട് യൂ ജിന്നിന് വല്ലാത്ത അടുപ്പം തോന്നുന്നുണ്ട്.

സംഘർഷങ്ങളും അധികാരത്തർക്കങ്ങളും സാമ്പത്തികമോഹങ്ങളും ഒക്കെയാണ് K2വിന്റെയും ത്രില്ലിങ് ആക്കുന്ന പശ്ചാത്തലമാകുന്നത്. സംഘട്ടനരംഗങ്ങൾ അങ്ങേയറ്റം മികവുറ്റതാണ്. സിനിമാറ്റിക്.
 ജീ ഹായും ആൻ നായും തമ്മിലുള്ള പ്രണയം സത്യം പറഞ്ഞാൽ  സ്‍പീഡ് ബ്രേക്കര്‍ (speed breaker) മാത്രമാണ്. അതിന്നേക്കാൾ പ്രേക്ഷകർക്ക് രസം തോന്നുക ജീ ഹാ യൂ ജിൻ ബന്ധമാണ്. നായകന്റെ ആക്ഷൻ രംഗങ്ങളോട് ഭ്രമം തോന്നുമെങ്കിലും മതിപ്പ് തോന്നുക യൂ ജിൻ എന്ന കഥാപാത്രത്തോടാണ്. ആത്മാർത്ഥമായി സ്നേഹിച്ച ഭർത്താവിന്റെ വഞ്ചന വേദനിപ്പിക്കുമ്പോഴും പ്രതികാരദുർഗയാക്കുന്പോഴും യൂ ജിൻ ഭർതൃനന്മ ആഗ്രഹിക്കുന്നുണ്ട്. ജീ ഹായുടെ കരുതൽ ഒറ്റപ്പെട്ടുനിൽക്കുന്നതു കൊണ്ടാണ് അവൾക്ക് തണലാകുന്നത്. കോംപ്ലക്സ് ആണ് യൂ ജിൻ എന്ന കഥാപാത്രം. നമുക്ക് വെറുപ്പും സഹതാപവും ഇഷ്ടവും ഒക്കെ മാറിമാറി തോന്നുംവിധം Song Yoon-ah അതിഗംഭീരമായി അഭിനയിച്ചിട്ടുമുണ്ട്. Ji Chang-wook നല്ലോണം പണിയെടുത്തിട്ടുണ്ട് നായകനാകാൻ. സംഘട്ടനരംഗങ്ങളിൽ ഡ്യൂപ്പ് ഇല്ലാതെ പെർഫെക്ട് ആക്കാൻ പ്രത്യേകപരിശീലനം നേടിയിരുന്നു നടൻ. അത് കാണാനുമുണ്ട് സ്ക്രീനിൽ.

കൊറിയക്ക് പുറമെ സ്പെയിനിലായിരുന്നു സീരിസിന്റെ പ്രധാനഷൂട്ട്. ഇഴയാത്ത തിരക്കഥയും ചടുലമായ അവതരണവും എന‍ർജിയുള്ള പശ്ചാത്തലസംഗീതവും അസ്സലായ ആക്ഷൻരംഗങ്ങളും ഒന്നാന്തരം പ്രൊഡക്ഷനും പ്രധാന താരങ്ങളുടെ മികച്ച അഭിനയവും... ' K2' വിന്റെ പതിനാറ് എപ്പിസോഡുകളും പ്രേക്ഷകരെ രസിപ്പിച്ചു. ഇപ്പോഴും പുതിയ പ്രേക്ഷകരെ ആകർഷിക്കുന്നു.

Read More : അന്യഗ്രഹത്തിൽ നിന്ന് ഭൂമി കാണാൻ എത്തിയ നായകന്റെ പ്രണയം, 'മൈ ലവ് ഫ്രം ദ സ്റ്റാർ' റിവ്യു

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ