'ദി കുങ്ഫു മാസ്റ്റര്‍' ടെലിവിഷന്‍ പ്രീമിയര്‍ ഇന്ന് ഏഷ്യാനെറ്റില്‍

Published : Oct 18, 2020, 11:42 AM IST
'ദി കുങ്ഫു മാസ്റ്റര്‍' ടെലിവിഷന്‍ പ്രീമിയര്‍ ഇന്ന് ഏഷ്യാനെറ്റില്‍

Synopsis

1983, ആക്ഷന്‍ ഹീറോ ബിജു, പൂമരം എന്നീ ചിത്രങ്ങള്‍ക്കു ശേഷം എബ്രിഡ് ഷെയ്ന്‍ സംവിധാനം ചെയ്ത ചിത്രമാണ് കുങ്ഫു മാസ്റ്റര്‍.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രം 'ദി കുങ്ഫു മാസ്റ്ററി'ന്‍റെ ടെലിവിഷന്‍ പ്രീമിയര്‍ ഇന്ന് ഏഷ്യാനെറ്റില്‍. പേര് സൂചിപ്പിക്കുന്നതുപോലെ ആയോധന കലയ്ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്. നീത പിള്ള, ജിജി സ്കറിയ, സനൂപ് ദിനേശ്, അഞ്ജു ബാലചന്ദ്രന്‍, രാമമൂര്‍ത്തി, രാജന്‍ വര്‍ഗീസ്, വിനോദ് മാത്യു, ഹരീഷ് ബാബു, ജയേഷ് കെ, രഞ്ജിത്ത് പി ബി, ജെയിംസ് ജെ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് ആറിനാണ് ആദ്യപ്രദര്‍ശനം.

1983, ആക്ഷന്‍ ഹീറോ ബിജു, പൂമരം എന്നീ ചിത്രങ്ങള്‍ക്കു ശേഷം എബ്രിഡ് ഷെയ്ന്‍ സംവിധാനം ചെയ്ത ചിത്രമാണ് കുങ്ഫു മാസ്റ്റര്‍. പൂമരത്തിലും നായികയായിരുന്നു ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നീത പിള്ള. എബ്രിഡ് ഷൈനിന്‍റേതു തന്നെയാണ് രചന. ഛായാഗ്രഹണം അര്‍ജുന്‍ രവി. എഡിറ്റിംഗ് കെ ആര്‍ മിഥുന്‍. സംഗീതം ഇഷാന്‍ ഷബ്ര. ഫുള്‍ ഓണ്‍ സ്റ്റുഡിയോ ഫ്രെയിംസ് ആണ് നിര്‍മ്മാണം. 

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു