സിനിമയിൽ അവസരങ്ങൾ ഇരന്നുവാങ്ങുന്ന അവസരവാദിയാണ് ആലിയ ഭട്ട് എന്നാരോപിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റിന് അനന്യ പാണ്ഡെ ലൈക്ക് ചെയ്തുവെന്ന് എക്സ് പോസ്റ്റ്
ആലിയ ഭട്ട് സിനിമയിൽ അവസരങ്ങൾ ഇരന്ന് വാങ്ങുന്നുവെന്ന അധിക്ഷേപ പോസ്റ്റിൽ ലൈക്ക് ചെയ്ത് അനന്യ പാണ്ഡെ. ഹഖ് എന്ന സിനിമയിൽ പ്രകടനത്തിന് യാമി ഗൗതത്തെ പ്രശംസിച്ചുകൊണ്ട് ആലിയ ഭട്ട് പറഞ്ഞ വാക്കുകളെ മുൻനിർത്തിയായിരുന്നു അധിക്ഷേപ പോസ്റ്റ്.
'ആലിയ ഭട്ട് ഒരു അവസരവാദിയാണ്, ബാഹുബലിക്ക് ശേഷം രാജമൗലിയോട് RRR ചോദിച്ചുവാങ്ങി, പത്താന് ശേഷം ആൽഫ ചോദിച്ച് വാങ്ങി, കൽക്കി കണ്ട് രണ്ടാം ഭാഗത്തിൽ അവസരം ഇരന്ന് വാങ്ങി, സ്ത്രീ 2 കണ്ട് ആ യൂണിവേഴ്‌സിലേക്കും കടന്നുകയറി, ഇപ്പോൾ ദുരന്തർ കണ്ടതുകൊണ്ട് സംവിധായകന്റെ ഭാര്യയായ യാമി ഗൗതത്തെ പുകഴ്ത്തുന്നു.' എന്നായിരുന്നു ഒരു എക്സ് ഹാന്റിലിൽ നിന്നും വന്ന പോസ്റ്റ്. പ്രസ്തുത പോസ്റ്റിനാണ് അനന്യ പാണ്ഡെ ലൈക്ക് ചെയ്തിരിക്കുന്നത്.
എന്നാൽ സോഷ്യൽ മീഡിയ ഉപയോഗത്തിന്റെ കൈ തട്ടി അറിയാതെ വന്ന ലൈക്ക് ആയിരിക്കാം ഇതെന്നെന്നാണ് ചിലർ പറയുന്നത്."ക്വീൻ യാമീ, ഹഖിലെ പ്രധാന ആകർഷണം നിങ്ങളുടെ ക്രാഫ്റ്റായിരുന്നു, എക്കാലത്തെയും മികച്ച ഫീമെയ്ൽ പ്രകടനങ്ങളിലൊന്നായിരുന്നു അത്. ഫോണിൽ പറഞ്ഞതുപോലെ തന്നെ ഞാൻ നിങ്ങളുടെ ഫാനാണ്, ഞങ്ങളെ എന്റർറ്റെയ്ൻ ചെയ്യാനായി വരാനിരിക്കുന്ന നിങ്ങളുടെ എല്ലാ ചിത്രങ്ങൾക്കുമായി കാത്തിരിക്കുന്നു." എന്നായിരുന്നു ഹഖ് കണ്ടതിന് ശേഷമുള്ള ആലിയയുടെ പ്രതികരണം.
2012 ൽ പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലൂടെയായിരുന്നു ആലിയ ഭട്ടിന്റെ നായികയായുള്ള അരങ്ങേറ്റം. പിന്നീട് ഹൈവേ, 2 സ്റ്റേറ്റ്സ്, അഗ്ലി, ഡിയർ സിന്ദഗി തുടങ്ങീ മികച്ച സിനിമകളുടെ ഭാഗമാവാൻ കരിയറിന്റെ തുടക്കകാലത്ത് തന്നെ ആലിയ ഭട്ടിന് സാധിച്ചിരുന്നു.



