
മിന്നല്‍ മുരളി എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ വലിയ കൈയടി നേടിയ തമിഴ് താരമാണ് ഗുരു സോമസുന്ദരം. മിന്നല്‍ മുരളി വലിയ പ്രേക്ഷകപ്രീതി നേടിയതിനാല്‍ത്തന്നെ മലയാളത്തില്‍ നിറയെ അവസരങ്ങളാണ് ഈ മികച്ച നടനെ തേടി എത്തിക്കൊണ്ടിരിക്കുന്നത്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയ ചിത്രം ഇപ്പോള്‍ തിയറ്ററുകളില്‍ ഉണ്ട്. അഭിലാഷ് എസ് കുമാര്‍ ആദ്യമായി സംവിധാനം ചെയ്‍ത ചട്ടമ്പിയാണ് ആ ചിത്രം. ശ്രീനാഥ് ഭാസിയാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വാരാന്ത്യം തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
ആർട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറിൽ ആസിഫ് യോഗി നിർമ്മിച്ച ചിത്രം 1990 കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരു ചട്ടമ്പിയുടെ കഥയാണ് പറയുന്നത്. കറിയ ജോര്‍ജ് ആയി ശ്രീനാഥ് ഭാസി എത്തുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് ജോണ്‍ മുട്ടാറ്റില്‍ എന്നാണ്. ജോസ് രാജി ആയി മൈഥിലിയും എത്തുന്നു. ഗ്രേസ് ആന്റണി, ബിനു പപ്പു, ഗുരു സോമസുന്ദരം, ചിലംബൻ, ആസിഫ് യോഗി, ജോജി, ബിസൽ, റീനു റോയ്, സജിൻ പുലക്കൻ, ഉമ, ജി കെ പന്നൻകുഴി, ഷൈനി ടി രാജൻ, ഷെറിൻ കാതറിൻ, അൻസൽ ബെൻ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ALSO READ : ദുല്‍ഖര്‍ 'ഡാനി ഭായ്' ആയത് ഇങ്ങനെ; 'ചുപ്പ്' മേക്കിംഗ് വീഡിയോ
സംവിധായകന്‍ ഡോൺ പാലത്തറയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ചിത്രത്തിൻ്റെ സിനിമാട്ടോഗ്രാഫർ കൂടിയായ അലക്‌സ് ജോസഫ് ആണ്. സഹ നിർമ്മാതാക്കൾ സിറാജ്, സന്ദീപ്, ജോൺസൺ, ഷാനിൽ, ജെസ്ന ആഷിം, ലൈൻ പ്രൊഡ്യൂസർ കേറ്റ് ഡാർലിംഗ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സിറാജ്, സംഗീത സംവിധായകൻ ശേഖർ മേനോൻ, കലാസംവിധാനം സെബിൻ തോമസ്, എഡിറ്റിംഗ് ജോയൽ കവി, വസ്ത്രാലങ്കാരം മാഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ അരുണ്‍ രാമവർമ്മ, ഫൈനൽ അറ്റ്മോസ് മിക്സ് ഡാൻ ജോസ്, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ, സ്റ്റണ്ട് ഫീനിക്സ് പ്രഭു, അസോസിയേറ്റ് ഡയറക്റ്റേഴ്‍സ് സുദർശൻ, നാരായണൻ ഷിബിൻ, മുരുകേഷ്, സ്ക്രിപ്റ്റ് സൂപ്പർവൈസർ മഹേഷ് മോഹൻ, വിഎഫ്എക്സ്, ടൈറ്റിൽ ആനിമേഷൻ കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്, വിഎഫ്എക്‌സ് സൂപ്പർവൈസർ വിവേക് ലാൽ, ഡി ഐ കളറിസ്റ്റ് ശ്രീകുമാർ നായർ, സ്റ്റുഡിയോ സിനിമാ സലൂൺ, സൗണ്ട് റെക്കോർഡിസ്റ്റ് ജിത്തു സി രത്നം, പിആർ സ്ട്രാറ്റജി കണ്ടന്റ് ഫാക്ടറി മീഡിയ എൽഎൽപി, കൊച്ചി, പിആർഒ ആതിര ദിൽജിത്ത്, വിതരണം മാജിക് ഫ്രെയിംസ്. ഡിസൈൻസ് യെല്ലോ ടൂത്സ്, മാർക്കറ്റിംഗ് ബിനു ബ്രിങ്ഫോർത്ത്, സ്റ്റിൽ ഫോട്ടോഗ്രാഫർ അഖിൽ രാജ്, സ്പോട്ട് എഡിറ്റർ അനന്ദു ചക്രവർത്തി, സ്‌റ്റോറിബോർഡ് വിവി അന്യഗ്രഹജീവി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ