ജനുവരി അഞ്ചിന് ആണ് ചിത്രം വേൾഡ് വൈഡ് റിലീസ് ചെയ്യുന്നത്. 

നുവരി അഞ്ചിന് തിയേറ്ററിൽ എത്തുന്ന രാസ്തയിലെ വാർമിന്നൽ എന്ന ഗാനം പുറത്തിറങ്ങി. ബി കെ ഹരിനാരായണന്റെ വരികൾക്ക്, അവിൻ മോഹൻ സിത്താര ഈണം നൽകി വിനീത് ശ്രീനിവാസൻ ആണ് ഗാനം ആലപിച്ചത്. മുമ്പ് ഇറങ്ങിയ ഗാനത്തിന്‍റെ ലിറിക്കൽ വേർഷൻ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ചെയ്തിരിക്കുന്നത് നവാഗതരായ ഷാഹുൽ ഈരാറ്റുപേട്ട ഫായിസ് മടക്കര എന്നിവർ ചേർന്നാണ്. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ ഭാഗമായ അലു എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലിനു ശ്രീനിവാസ് ആണ് ചിത്രം നിർമിക്കുന്നത്.

സർജാനോ ഖാലിദ്, അനഘ നാരായണൻ , ആരാധ്യ ആൻ,സുധീഷ്, ഇർഷാദ് അലി, ടി ജി രവി തുടങ്ങിയ പ്രശസ്ത താരങ്ങൾക്കൊപ്പം പ്രമുഖ ഒമാനി അഭിനേതാക്കളായ ഖാമിസ് അൽ റവാഹി , ഫഖ്‌റിയ ഖാമിസ് അൽ അജ്മി, ഷമ്മ സൈദ് അൽ ബർക്കി എന്നിവരും ഒമാനിൽ നിന്നുള്ള മറ്റു നിരവധി താരങ്ങളും ഈ ഇന്ത്യോ-ഒമാൻ സംരഭത്തിൽ ഭാഗമാകുന്നുണ്ട്‌. 

Varminnal Video Song |Raastha |Vineeth Sreenivasan, Mridula Varier |Avin Mohan Sithara |Aneesh Anwar

അലു എന്റർടൈൻമെൻസ്റ്റിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമിക്കുന്ന രാസ്തയുടെ സിനിമാട്ടോഗ്രാഫി ചെയ്തിരിക്കുന്നത് വിഷ്ണു നാരായണൻ ആണ്. എഡിറ്റർ- അഫ്തർ അൻവർ. മേക്കപ്പ്- രാജേഷ് നെന്മാറ, സ്റ്റിൽസ്-പ്രേം ലാൽ പട്ടാഴി, കോസ്റ്റുംസ്-ഷൈബി ജോസഫ്,ആർട്ട്‌-വേണു തോപ്പിൽ, പ്രൊജക്റ്റ്‌ ഡിസൈനർ-സുധാ ഷാ, ഫിനാൻഷ്യൽ കൺട്രോളർ-രാഹുൽ ആർ ചേരാൽ , കളറിസ്റ്റ്- ലിജു പ്രഭാകർ, പ്രൊഡക്ഷൻ മാനേജർ- ഖാസിം മുഹമ്മദ് അൽ സുലൈമി,പ്രൊഡക്ഷൻ കൺട്രോളർ-ഹോച്ചിമിൻ കെ.സി,ഡിസൈൻ- കോളിൻസ് ലിയോഫിൽ. മസ്കറ്റിലും ബിദിയയിലുമായി ചിത്രീകരണം പൂർത്തിയാക്കിയ "രാസ്താ" മലയാളത്തിനു പുറമെ അറബിയിലും അവതരിപ്പിക്കുന്നു. "രാസ്താ " ജനുവരി അഞ്ചിന് ഡ്രീം ബിഗ് തിയറ്ററിലെത്തിക്കുന്നു. പി ആർ ഒ-എ എസ് ദിനേശ്. Marketing and communication pratheesh shekar എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

പലരും നീ നശിച്ച് പോകുമെന്ന് പറയും, ഫൈവ് സ്റ്റാർ ഹോട്ടലിനെക്കാൾ സുഖിച്ച് ഉറങ്ങുന്നത് ഈ ഷെഡ്ഡിൽ: അഖിൽ