വരുന്നൂ ജെയിംസ് ബോണ്ട്; ചിത്രത്തിന് പേരിട്ടു

Published : Aug 21, 2019, 11:33 AM IST
വരുന്നൂ ജെയിംസ് ബോണ്ട്; ചിത്രത്തിന് പേരിട്ടു

Synopsis

ഡാനിയല്‍ ക്രേഗ്  നായകനാകുന്ന പുതിയ ജെയിംസ് ബോണ്ട് ചിത്രത്തിന് പേരിട്ടു.

ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകര്‍ കാത്തിരിക്കുന്നതാണ് ജെയിംസ് ബോണ്ട് സിനിമ പരമ്പരയിലെ പുതിയ സിനിമ. ഡാനിയല്‍ ക്രേഗ് ആണ് ചിത്രത്തില്‍ നായകനാകുന്നത്.  ഒസ്‍കര്‍ ജേതാവ് റമി മലേക് ആയിരിക്കും വില്ലൻ കഥാപാത്രമായി എത്തുക. ചിത്രത്തിന് പേരിട്ടതാണ് പുതിയ വാര്‍ത്ത.

ജെയിംസ് ബോണ്ട് സിനിമയ്‍ക്ക് നോ ടൈം ടു ഡൈ എന്നാണ് പേരിട്ടിരിക്കുന്നത്. സാമൂഹ്യമാധ്യമത്തിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് ചില സൂചനകളും നേരത്തെ പുറത്തുവിട്ടിരുന്നു. സര്‍വീസില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജെയിംസ് ബോണ്ടിനെയല്ല ചിത്രത്തില്‍ ആദ്യം കാണുകയെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. കാരി ജോജി ഫുകുനാഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാൽഫ് ഫിയെൻസ്, റോറി കിന്നിയർ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ