
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. വമ്പൻ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രത്തിന് തിയേറ്ററുകളിൽ സമ്മിശ്ര പ്രതിയകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ആദ്യ ദിനം ബോക്സ് ഓഫീസ് കളക്ഷനായി മികച്ച നേട്ടം ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ആഗോള കളക്ഷനായി 88 കോടിയാണ് ആദ്യ ദിനം ചിത്രം സ്വാന്തമാക്കിയത്.
ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ ആണ് ചിത്രമൊരുങ്ങുന്നത്. ‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ദ പാരഡൈസ്’. ‘ദസറ’യുടെ നിർമ്മാതാവായ സുധാകർ ചെറുകുറി തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.
വമ്പൻ കാൻവാസിൽ ആക്ഷന് പ്രാധാന്യം നൽകിയൊരുക്കിയ ചിത്രം ഒരു അമ്മ - മകൻ ബന്ധത്തിൻ്റെ വൈകാരിക കഥ കൂടിയാണ് പറയുന്നത്. ‘ജേഴ്സി’, ‘ഗാങ് ലീഡർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദ പാരഡൈസ്’. ചിത്രത്തിലെ ഇതിനോടകം പുറത്ത് വന്ന "ആയാ ഷേർ", "യേഷാ നഗുല" എന്നീ ഗാനങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
നാനിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ട് ആയി ഒരുക്കിയ ഈ ചിത്രത്തിൽ, നാനി അവതരിപ്പിക്കുന്ന ജദാൽ എന്ന കഥാപാത്രത്തെ താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മാസ്സ് അവതാരമായാണ് രൂപപ്പെടുത്തിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ, മാസ്സ് ഡയലോഗുകൾ, ബ്രഹ്മാണ്ഡ ദൃശ്യങ്ങൾ എന്നിവയിലൂടെ ടീസർ വലിയ ശ്രദ്ധ നേടിയെടുത്തു. ചിത്രത്തിൽ വയലൻസിനും ആക്ഷനും നൽകുന്ന പ്രാധാന്യവും ടീസർ കാണിച്ചു തരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ