
സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്ര കഥാപാത്രത്തിലെത്തിയ സൈക്കോളജിക്കൽ ത്രില്ലർ ആണ് 'ദി തേർഡ് മർഡർ'. പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രത്തിന് മികച്ച ഷോകളാണ് എല്ലാ ദിവസവും ലഭിക്കുന്നത്. സ്ലോ പേസിൽ തുടങ്ങി തുടർന്നുള്ള രംഗങ്ങളിൽ പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവും ഉണർത്തുന്ന കാഴ്ചയാണ് ചിത്രം സമ്മാനിക്കുന്നത്. റോയ്, അരികിൽ ഒരാൾ, ചാപ്‌റ്റേഴ്‌സ്, വൈ എന്നീ ചിത്രങ്ങൾക്ക് ശേഷം സുനിൽ ഇബ്രാഹിമാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സ്വർണാലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ കാഞ്ഞിരംകുളമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിലെ ഓരോ അഭിനേതാവും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട്, ജോണി ആന്റണി, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, മണികണ്ഠൻ പട്ടാമ്പി, റിയാസ് നർമ്മകല, സജൽ സുദർശനൻ, അനന്യ, ലിയോണ ലിഷോയ്, ഫറാ ഷിബിലാ എന്നിവരാണ് ദി തേർഡ് മർഡറിലെ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. സ്വർണലയ സിനിമാസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.
ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, എഡിറ്റർ: വി. സാജൻ, കഥ: എം. എസ്. ഫൈസൽ ഖാൻ,സംഗീതം & പശ്ചാത്തല സംഗീതം: മെജോ ജോസഫ്,പ്രോജക്ട് ഡിസൈനർ: ഷിജു തമീൻസ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്:അരുൺ വി. എസ്., മനാഫ് വള്ളക്കടവ്,പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുഹൈൽ ഇബ്രാഹിം, അസോസിയേറ്റ് ഡയറക്ടേഴ്സ്:എം. ആർ. വിബിൻ, ഷമീർ എസ്,പ്രൊഡക്ഷൻ കോർഡിനേറ്റർ: ജിൻസ് ഭാസ്കർ,പ്രൊഡക്ഷൻ ഡിസൈൻ: എം. ബാവ, മേക്കപ്പ്: അമൽ ചന്ദ്രൻ,സൗണ്ട് ഡിസൈൻ: എ. ബി. ജുബിൻ, സൗണ്ട് മിക്സിങ് : വിനോദ് പി ശിവറാം, കോസ്റ്റ്യൂംസ്: അക്ഷയ പ്രേംനാഥ്, ഡി ഐ. പ്രൊഡ്യൂസർ: രമേഷ് സി. പി,വി.എഫ്.എക്സ്: ഐ. വി. എഫ്.എക്സ്, കൊച്ചി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്:പ്രവീൺ എടവണ്ണപ്പാറ, ദിലീപ് കോതമംഗലം,സ്റ്റിൽസ് : ഷാലു പേയാട്, പബ്ലിസിറ്റി: ഫണൽമീഡിയ, ദുബായ്, പി ആർ ഓ : പ്രതീഷ് ശേഖർ എന്നിവരാണ് ദി തേർഡ് മർഡറിന്റെ അണിയറപ്രവർത്തകർ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ