
അബാം മൂവീസിന്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിച്ച് മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന ഇടീം മിന്നലും.എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റര്‍ പുറത്തിറങ്ങി. അബാം മൂവീസിന്റെ പതിനാലാമത്തെ ചിത്രം കൂടിയാണിത്. ഏപ്രിൽ ഏഴ് ഞായറാഴ്ച്ച പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ടൈറ്റിൽ ലോഞ്ച് നടത്തിയത്.
ശുദ്ധമായ നർമ്മമുഹൂർത്തങ്ങളിലൂടെ മികച്ച കുടുംബചിത്രങ്ങൾക്കു തിരക്കഥ രചിച്ചിട്ടുള്ള കൃഷ്ണ പൂജപ്പുരയുടേതാണ് ഈ ചിത്രത്തിന്റെ തിരക്കഥ പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. കാലാവസ്ഥ മനഷ്യൻ്റെ ജീവിതത്തിൽ എങ്ങനയൊക്കെ പ്രതിഫലിക്കുന്നു എന്നതാണ് ഒരു തികഞ്ഞ കുടുംബ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
അനുപ് മേനോനും, ഷീലു ഏബ്രഹാമുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ അസി.ഡയറക്ടർ രവീന്ദ്രൻ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ധ്യാൻ ശീനിവാസൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജോണി ആന്റണി, സെന്തിൽ കൃഷ്ണ, അസീസ് നെടുമങ്ങാട്, എന്നിവരും പ്രധാന താരങ്ങളാണ്.
ഹരിനാരായണൻ്റെ വരികൾക്ക് പ്രകാശ് ഉള്ളിയേരി ഈണം പകർന്നിരിക്കുന്നു. മഹാദേവൻ തമ്പിയാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് - സിയാൻ ശ്രീകാന്ത്. കലാസംവിധാനം -അജയ്.ജി.അമ്പലത്തറ മേക്കപ്പ് - ഷാജി പുൽപ്പള്ളി. കോസ്റ്റ്യം. ഡിസൈൻ - അരുൺ മനോഹർ. ലൈൻ പ്രൊഡ്യൂസർ -- ടി.എം.റഫീഖ്. പ്രൊഡക്ഷൻ കൺട്രോളർ- പ്രജീഷ് പ്രഭാസൻ. കൊച്ചി, വാഗമൺ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ