സർവ്വം ജ്വലിപ്പിക്കാൻ പോന്നൊരു തീപ്പൊരി! ; അർജുൻ അശോകൻ നായകനാകുന്ന 'തീപ്പൊരി ബെന്നി' ഫസ്റ്റ് ലുക്ക്

Published : Jul 09, 2023, 08:55 PM IST
സർവ്വം ജ്വലിപ്പിക്കാൻ പോന്നൊരു തീപ്പൊരി! ; അർജുൻ അശോകൻ നായകനാകുന്ന 'തീപ്പൊരി ബെന്നി' ഫസ്റ്റ് ലുക്ക്

Synopsis

'മിന്നൽ മുരളി'യിൽ നായികയായിരുന്ന ഫെമിനാ ജോർജ്ജാണ് ചിത്രത്തിലെ നായിക. 

ഒരു തീപ്പൊരി മതി സർവ്വം ജ്വലിപ്പിക്കാൻ എന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ അർജുൻ അശോകൻ നായകനാകുന്ന പുതിയ ചിത്രം 'തീപ്പൊരി ബെന്നി'യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായിരിക്കുകയാണ്. ഒരു പശുത്തൊഴുത്ത് പശ്ചാത്തലമാക്കിയുള്ള ഫസ്റ്റ് ലുക്ക് കാണുന്നവരിൽ കൗതുകമുണർത്തുന്നതാണ്. അടുത്തിടെ പ്രേക്ഷകരേറ്റെടുത്ത 'രോമാഞ്ചം', 'പ്രണയവിലാസം', 'ത്രിശങ്കു' തുടങ്ങിയ സിനിമകൾക്ക് ശേഷം അർജുൻ പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് 'തീപ്പൊരി ബെന്നി'.

'മിന്നൽ മുരളി'യിൽ നായികയായിരുന്ന ഫെമിനാ ജോർജ്ജാണ് ചിത്രത്തിലെ നായിക. വൻവിജയം നേടിയ വെള്ളിമൂങ്ങ, ജോണി ജോണിയെസ് അപ്പാ എന്നീ ചിത്രങ്ങൾക്കു തിരക്കഥ രചിച്ച ജോജി തോമസും, 'വെളളിമൂങ്ങ'യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേർന്നാണ് സിനിമയുടെ എഴുത്തും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ജഗദീഷ്, ടി.ജി.രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂർ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷെബിൻ ബക്കർ നിർമ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അജയ് ഫ്രാൻസിസ് ജോർജ്ജാണ് നിര്‍വ്വഹിക്കുന്നത്.

ഒരു കർഷക ഗ്രാമത്തിൽ തീവ്രമായ ഇടതുപക്ഷ ചിന്താഗതിയുള്ള വട്ടക്കുട്ടയിൽ ചേട്ടായിയുടേയും,  രാഷ്ട്രീയത്തെ വെറുക്കുന്ന തീപ്പൊരി രാഷ്ടീയ നേതാവിന്‍റെ മകൻ ബെന്നിയുടേയും ജീവിത സന്ദർഭങ്ങളെ കോർത്തിണക്കി കുടുംബ പശ്ചാത്തലത്തിൽ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് ‘തീപ്പൊരി ബെന്നി.‘ ചിത്രം റിലീസിനായി ഒരുങ്ങുകയാണ്.

കോ-പ്രൊഡ്യൂസേഴ്സ്: റുവൈസ് ഷെബിൻ, ഷിബു ബെക്കർ, ഫൈസൽ ബെക്കർ, സംഗീതം: ശ്രീരാഗ് സജി, എഡിറ്റർ: സൂരജ് ഇ എസ്, ഗാനരചന: വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ: മിഥുൻ ചാലിശ്ശേരി, കോസ്റ്റ്യും ഡിസൈൻ: ഫെമിന ജബ്ബാർ, സൗണ്ട് ഡിസൈൻ: അജിത് എ ജോര്‍ജ്ജ്, സ്റ്റണ്ട്: മാഫിയ ശശി, മേക്കപ്പ്: മനോജ് കിരൺരാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: കുടമാളൂർ രാജാജി, ഫിനാൻസ് കൺട്രോളർ: ഉദയൻ കപ്രശ്ശേരി, അസോസിയേറ്റ് ഡയറക്ടര്‍: പ്രിജിൻ ജെസ്സി, വിഎഫ്എക്സ്: പ്രോമിസ്, പ്രൊഡക്ഷൻ കൺട്രോളര്‍: അലക്സ് ഇ കുര്യൻ, സ്റ്റിൽസ്: അജി മസ്കറ്റ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ടൈറ്റിൽ: ജിസെൻ പോൾ, വിതരണം സെൻട്രൽ പിക്ചേഴ്സ്, പി.ആർ.ഒ: ഹെയ്ൻസ്, ഡിസൈൻസ് യെല്ലോ ടൂത്ത്സ്, മാര്‍ക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

"എന്‍റെ കുടുംബവും അഖിലേട്ടനും" : സന്തോഷം തുളുമ്പുന്ന ചിത്രം പങ്കിട്ട് നാദിറ

'കാവാലയ്യാ' തമന്ന തകര്‍ത്തപ്പോള്‍ രജനി സൈഡായോ; ട്രോള്‍ പങ്കുവച്ച 'ബ്ലൂസട്ടെ മാരനെ' വിടാതെ രജനി ഫാന്‍സ്.!

WATCH LIVE - Asianet News

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു