'ഉമ്മി'യായി തെസ്നി ഖാൻ; 'പ്രേംപാറ്റ'യിലെ ക്യാരക്ടർ ലുക്ക് പുറത്ത്, റിലീസ് നവംബർ 27ന്

Published : Oct 26, 2026, 09:03 AM IST
Prempaatta

Synopsis

ക്യാമ്പസ് പ്രണയ ചിത്രമായ 'പ്രേംപാറ്റ' നവംബർ 27 ന് തിയേറ്ററുകളിലെത്തും. ചിത്രത്തിൽ ഉമ്മി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി തെസ്നി ഖാൻ്റെ പുതിയ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കി.

അമീർ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന പ്രണയ സിനിമ പ്രേംപാറ്റയുടെ പുതിയ ക്യാരക്ടർ ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നടി തെസ്നി ഖാൻ അവതരിപ്പിക്കുന്ന കഥാപാത്ര ലുക്കാണിത്. ഉമ്മി എന്നാണ് കഥാപാത്ര പേര്. ചിത്രം നവംബർ 27 ന് തിയറ്ററുകളിലെത്തും. ഒരിടവേളയ്ക്ക് ശേഷം മോളിവുഡിൽ നിന്നും വരുന്ന ക്യാമ്പസ് പ്രണയ ചിത്രം എന്ന പ്രത്യേകതയും പ്രേംപാറ്റയ്ക്കുണ്ട്.

ജോമോൻ ജ്യോതിർ, സാഫ് ബോയ്, ജുനൈസ് വി.പി, നയന എൽസ, ടിസ് തോമസ്, ഇന്നസെൻ്റ്, വിഘ്നേഷ് വി.ക്യു, റയാൻ എൻ.ടി.പി, സൽമാനുൽ ഫാരിസി തുടങ്ങിയ യുവനിരയാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഇവരെ കൂടാതെ നാൽപ്പതോളം പുതുയുവമുഖങ്ങളും പ്രേംപാറ്റയിലുണ്ട്. യുവതാരങ്ങൾക്കൊപ്പം സൈജു കുറുപ്പ്, അനുശ്രീ, രാജേഷ് മാധവൻ, സിദ്ദിഖ്, സഞ്ജു ശിവറാം, അശ്വിൻ വിജയൻ, സനേഷ് ഗിന്നസ് തുടങ്ങി അഭിനേതാക്കളുടെ വലിയ ഒരു നിരതന്നെ പ്രേംപാറ്റയിലുണ്ട്. ആയിഷ, ഇഡി എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന സിനിമയാണ് 'പ്രേംപാറ്റ’.

മലയാളി ആഘോഷിച്ച നിരവധി പുസ്തകങ്ങളിലൂടെ വായനക്കാർക്ക് പരിചിതനായ ലിജീഷ് കുമാറാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിൻ്റെ ബാനറിൽ ആമിർ പള്ളിക്കൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അങ്കിത് മേനോൻ ആണ്. ‘പ്രേംപാറ്റ’യുടെ സഹനിർമ്മാതാവ് കൂടിയാണ് അങ്കിത് മേനോൻ. വരികൾ സുഹൈൽ എം കോയയും മുത്തുവും ചേർന്നെഴുതുന്നു. ഛായാഗ്രഹണം രെണദിവെയും എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസുമാണ്.

സ്റ്റണ്ട് - കലൈ കിംഗ്സൺ, പ്രൊഡക്ഷൻ ഡിസൈനർ - അനീസ് നാടോടി, കോസ്റ്റ്യൂം - സമീറ സനീഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഒമർ നവാസി, മേക്കപ്പ് - സുധി സുരേന്ദ്രൻ, നൃത്തസംവിധാനം - പ്രസന്ന മാസ്റ്റർ, ആർട്ട് ഡയറക്ടർ - ശ്രീജു എസ്, സൗണ്ട് ഡിസൈനർ - വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺട്രോളർ - അനീഷ് നന്ദിപുലം, ചീഫ് അസോസിയേറ്റ് - സുഹൈൽ എം, വി.എഫ്.എക്സ് - എക്സ് ആൾട്ട് സ്റ്റുഡിയോസ്, പി.ആർ.ഒ - മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് - സെറീൻ ബാബു & അമൽ സി സദർ, പബ്ലിസിറ്റി - മാഡിസം ഡിജിറ്റൽ, ഡിസൈൻസ് - യെല്ലോ ടൂത്ത്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്. സെൻട്രൽ പിക്ചേഴ്സ് ചിത്രം തിയറ്ററുകളിൽ എത്തിക്കും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ആദ്യവാരം 15 മില്യൺ മിനിറ്റിലധികം വാച്ച് ടൈം; 'ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ' സ്ട്രീമിങ് തുടരുന്നു
പുതുമുഖ നടി വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന 'പ്രഹര'ത്തിന്റെ ടീസർ പുറത്ത്