സംസ്ഥാന പുരസ്കാര നിറവിൽ 'തിങ്കളാഴ്ച നിശ്ചയം'; ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു

Web Desk   | Asianet News
Published : Oct 24, 2021, 05:16 PM IST
സംസ്ഥാന പുരസ്കാര നിറവിൽ 'തിങ്കളാഴ്ച നിശ്ചയം'; ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു

Synopsis

നേരത്തെ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ വലിയ പ്രേക്ഷക പ്രീതിയാണ് ചിത്രത്തിന് ലഭിച്ചത്. 

ത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനടക്കം രണ്ട് പുരസ്‍കാരങ്ങള്‍ നേടിയ ചിത്രമാണ് 'തിങ്കളാഴ്ച നിശ്ചയം' (Thinkalazhcha Nishachayam). ചിത്രം ഒടിടി റിലീസ് (OTT Release) ആയിരിക്കുമെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ റിലീസ്(Release) തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ഈ മാസം 29ന് സോണി ലിവിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. രണ്ട് ദിവസം മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. 'മേഡ് ഇന്‍ കാഞ്ഞങ്ങാട്' എന്ന ടാഗ്‍ലൈനില്‍ എത്തുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ആ നാട്ടുകാരന്‍ കൂടിയായ സെന്ന ഹെഗ്‍ഡെ ആണ്. പ്രാദേശിക ഭാഷയില്‍ സംഭാഷണങ്ങളുള്ള ചിത്രത്തില്‍ ആ നാട്ടുകാര്‍ തന്നെയാണ് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നതും.

നേരത്തെ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ വലിയ പ്രേക്ഷക പ്രീതിയാണ് ചിത്രത്തിന് ലഭിച്ചത്. ഇത്തവണത്തെ സംസ്ഥാന അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനൊപ്പം മികച്ച കഥയ്ക്കുള്ള പുരസ്‍കാരവും ഈ ചിത്രത്തിനായിരുന്നു.

അനഘ നാരായണന്‍, ഐശ്വര്യ സുരേഷ്, അജിഷ പ്രഭാകരന്‍, അനുരൂപ് പി, അര്‍ജുന്‍ അശോകന്‍, അര്‍പിത് പി ആര്‍, മനോജ് കെ യു, രഞ്ജി കാങ്കോല്‍, സജിന്‍ ചെറുകയില്‍, സുനില്‍ സൂര്യ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. പുഷ്‍കര്‍ ഫിലിംസിന്‍റെ ബാനറില്‍ പുഷ്‍കര മല്ലികാര്‍ജുനയ്യയാണ് നിര്‍മ്മാണം. ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രന്‍, സംഗീതം മുജീബ് മജീദ്, എഡിറ്റിംഗ് ഹരിലാല്‍ കെ രാജീവ്, സെന്ന ഹെഗ്‍ഡെയ്ക്കൊപ്പം ശ്രീരാജ് രവീന്ദ്രനും ചേര്‍ന്നാണ് തിരക്കഥ പൂര്‍ത്തിയാക്കിയിരിക്കുന്നത്. റിലീസ് തീയതി വൈകാതെ പ്രഖ്യാപിക്കും. ടൊവീനോ നായകനായ 'കാണെക്കാണെ' ആയിരുന്നു സോണി ലിവിന്‍റെ ആദ്യ ഡയറക്റ്റ് മലയാളം റിലീസ്.

PREV
click me!

Recommended Stories

'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്