വിഘ്‍നേശ് ശിവനെയും നയൻതാരയെയും അഭിനന്ദിച്ച് വിക്കി കൗശല്‍

By Web TeamFirst Published Oct 24, 2021, 4:37 PM IST
Highlights

ഓസ്‍കറിനായി മത്സരിക്കാൻ തെരഞ്ഞെടുക്കുന്നതിനുള്ള ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയില്‍ വിക്കി കൗശലിന്റെ സര്‍ദാര്‍ ഉദ്ധവുമുണ്ടായിരുന്നു.

ഓസ്‍കറിന് മത്സരിക്കാനുള്ള ഇന്ത്യൻ ചിത്രമായി ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് കൂഴങ്കള്‍ (Koozhangal) ആണ്. കൂഴങ്കള്‍ എന്ന തമിഴ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്  പി എസ് വിനോദ് രാജ് ആണ്. പി എസ് വിനോദ് രാജ് തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. ഇന്ത്യയുടെ ഓഫിഷ്യല്‍ എൻട്രി ചിത്രമായ കൂഴങ്കലിനും പ്രവര്‍ത്തകര്‍ക്കും ആശംസകളും അഭിനന്ദനങ്ങളും നേരുകയാണ് ബോളിവുഡ് നടൻ വിക്കി കൗശല്‍.

വിഘ്‍നേശ് ശിവനും നയൻതാരയ്‍ക്കും മറ്റ് പ്രവര്‍ത്തകര്‍ക്കും എല്ലാ വിധ അഭിനന്ദനങ്ങളും, പ്രശസ്‍തിയിലേക്ക് ഉയരട്ടെയന്നുമാണ് വിക്കി കൗശല്‍ ആശംസിച്ചിട്ടുള്ളത്. വിക്കി കൗശല്‍ നായകനായ ചിത്രം സര്‍ദാര്‍ ഉദ്ധവും ഓസ്‍കറിനായി മത്സരിക്കാൻ വേണ്ടിയുള്ള ചുരുക്കപ്പെട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും അവസാനം കൂഴങ്കള്‍ ഇടംപിടിക്കുകയായിരുന്നു. നയൻതാരയും  വിഘ്‍നേശവനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

റൗഡി പിക്ചേഴ്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 

അവാര്‍ഡ് ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുന്നുവെന്നായിരുന്നു നേട്ടത്തില്‍ അന്ന് വിഘ്‍നേശ് ശിവൻ പ്രതികരിച്ചത്. മധുരയിലെ വരള്‍ച്ചയിലാണ്ട ഗ്രാമങ്ങളാണ് ചിത്രത്തിന്റെ കഥാപരിസരം. വിഘ്‍നേശ് കുമലൈ, ജയ പാര്‍ഥിപൻ എന്നിവരാണ് കൂഴങ്കളിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. തമിഴകത്തിന്റെ അഭിമാനമായി മാറിയ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് യുവ ശങ്കര്‍ രാജയാണ്.

click me!