ത്രില്ലർ ചിത്രവുമായി ഐശ്വര്യ രാജേഷ്; 'തിട്ടം ഇരണ്ട്' പോസ്റ്റർ പുറത്തിറങ്ങി

Published : May 11, 2020, 11:24 AM IST
ത്രില്ലർ ചിത്രവുമായി ഐശ്വര്യ രാജേഷ്; 'തിട്ടം ഇരണ്ട്' പോസ്റ്റർ പുറത്തിറങ്ങി

Synopsis

വിഘ്നേശ് കാർത്തിക് സംവിധാനം ചെയ്യുന്ന ചിത്രം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് ഒരുക്കുന്നത്

ഐശ്വര്യ രാജേഷ് പ്രധാന വേഷത്തിലെത്തുന്ന ത്രില്ലർ ചിത്രമാണ് തിട്ടം ഇരണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിഘ്നേശ് കാർത്തിക് സംവിധാനം ചെയ്യുന്ന ചിത്രം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് ഒരുക്കുന്നത്. നടന്‍ വിജയ് സേതുപതിയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്.


വിരലടയാളത്തിന്റെ മാതൃകയിലുള്ള ഐശ്വര്യയുടെ ചിത്രമുള്ള പോസ്റ്റര്‍ ആണ് പുറത്തു വിട്ടത്. സതീഷ് രഘുനാഥാണ് സംഗീത സംവിധാനം. കാ പെ രണസിംഗം, ഭൂമിക, ടക് ജഗദീഷ് എന്നിവയാണ് ഐശ്വര്യ രാജേഷിന്റെതായി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങള്‍. വിജയ് ദേവരകൊണ്ട നായകനായെത്തിയ വേൾഡ് ഫെയ്മസ് ലവറാണ് ഐശ്വര്യയുടെതായി പുറത്തിറങ്ങിയ അവസാന ചിത്രം. 
 

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്