
കൊച്ചി: തിയേറ്ററുകളിൽ നിറഞ്ഞോടുന്നതിനിടെ തുടരും സിനിമയുടെ വ്യാജ പതിപ്പ് പുറത്തുവന്നതോടെ അന്വേഷണവും ശക്തമാക്കി. സിനിമയുടെ വ്യാജപതിപ്പ് പുറത്തുവന്ന സംഭവത്തിൽ ശക്തമായ നിയമ നടപടിയുണ്ടാകുമെന്നാണ് സംസ്കാരിക മന്ത്രിയും സിനിമ അണിയറ പ്രവർത്തകരും വ്യക്തമാക്കിയിട്ടുള്ളത്. ബസ് യാത്രക്കാരൻ ഫോണിൽ സിനിമ കാണുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു. ടൂറിസ്റ്റ് ബസിൽ സിനിമ പ്രദർശിപ്പിക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. സിനിമയിലെ നടനും കോ ഡയറക്ടറുമായ ബിനു പപ്പുവിനാണ് ദൃശ്യങ്ങൾ ലഭിച്ചത്. യാത്രക്കാരിയായ ഒരു യുവതിയാണ് ദൃശ്യങ്ങൾ അയച്ചു കൊടുത്തത്.
അതിനിടെ ട്രെയിനില്‍ സിനിമ കണ്ട യാത്രക്കാരനെ തൃശൂരില്‍ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശൂർ ഷൊർണ്ണൂർ റൂട്ടിൽ ഓടുന്ന ബസിലെ യാത്രക്കാരൻ കൂളായിരുന്ന് ഫോണിൽ തുടരും സിനിമ കാണുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ എമ്പുരാൻ അടക്കമുള്ള സിനികളും തിയേറ്ററിൽ ഇറങ്ങി ഒരാഴ്ചക്കുള്ളിൽ തന്നെ വ്യാജ പതിപ്പ് പുറത്തുവന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ ജനപ്രിയ ചിത്രമെന്ന ഖ്യാതിയുമായി തിയറ്ററുകളില്‍ തുടരുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. യുവനിരയിലെ ശ്രദ്ധേയ സംവിധായകനായ തരുണ്‍ മൂര്‍ത്തി ഒരുക്കിയ ചിത്രം വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ ഏപ്രില്‍ 25 നാണ് തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ ആദ്യ ഷോകള്‍ കഴിഞ്ഞതോടെ പ്രേക്ഷകര്‍ തന്നെ ചിത്രത്തിന്‍റെ പ്രചരണം ഏറ്റെടുക്കുകയായിരുന്നു. സമീപകാല മലയാള സിനിമയില്‍ ഏറ്റവും വലിയ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയെടുത്ത ചിത്രമാണിത്. അതിന്‍റെ പ്രയോജനം ബോക്സ് ഓഫീസിലും ദൃശ്യമാകുന്നുണ്ട്. ആദ്യ ആറ് ദിനങ്ങളില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം നിലവില്‍ 150 കോടി ക്ലബ്ബിലും എത്തിയിട്ടുണ്ട്. അഭിനയം, സംവിധാനം, ഛായാഗ്രഹണം, സംഗീതം എന്നിങ്ങനെ സമസ്ത മേഖലകളിലും മികവ് പുലര്‍ത്തിയ ചിത്രം കൂടിയാണ് ഇത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തെത്തിയിരിക്കുകയാണ്. ഇളയരാജയുടെ പഴയ ഗാനങ്ങള്‍ പശ്ചാത്തലത്തില്‍ ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്ന ചിത്രത്തില്‍ പഴയ ഒരു മലയാള ഗാനവും പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. ജോണി വാക്കര്‍ എന്ന ചിത്രത്തിലെ ശാന്തമീ രാത്രിയില്‍ എന്നാരംഭിക്കുന്ന ഗാനമാണ് അത്. ചിത്രത്തില്‍ ഒരു കല്യാണ വീട്ടിലെ ഗാനമേളയില്‍ ആലപിക്കുന്ന തരത്തിലാണ് ഈ ഗാനത്തിന്‍റെ അവതരണം. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മോഹന്‍ലാല്‍, പ്രകാശ് വര്‍മ്മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍ തുടങ്ങിയവരൊക്കെ ഈ ഗാനരംഗത്തിലും എത്തുന്നുണ്ട്. ഒറിജനല്‍ ഗാന രംഗത്തിലെ മമ്മൂട്ടിയുടെ സ്റ്റെപ്പ് അനുകരിക്കുന്ന മോഹന്‍ലാലിനെയും പ്രകാശ് വര്‍മ്മയെയും രംഗങ്ങളില്‍ കാണാം. തിയറ്ററില്‍ കൈയടി സൃഷ്ടിച്ച സീനുകളുമായിരുന്നു അവ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ