അദ്ദേഹത്തിന്റെ വിടപറച്ചിൽ കുടുംബത്തിലടക്കം എല്ലാവർക്കും ബുദ്ധിമുട്ടാണ്. എന്താണ് പറയേണ്ടതെന്നറിയില്ല. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും പാർവതി പറഞ്ഞു.

കൊച്ചി: അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ സ്മരിച്ച് നടി പാർവതി തിരുവോത്ത്. കൊച്ചിയിലെ വീട്ടിൽ ഭൗതിക ശരീരം കാണാനെത്തിയപ്പോഴായിരുന്നു പാർവതിയുടെ വാക്കുകൾ. വാക്കാൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും നഷ്ടമാണ് അദ്ദേഹത്തിന്റെ മരണമെന്ന് പാർവതി പറഞ്ഞു. ശ്രീനിവാസവനെ എല്ലാവരും ഒരുപാട് ആഘോഷിച്ചു. അത്തരത്തിലുള്ള അപൂർവം ഇതിഹാസങ്ങളിലൊരാളാണ് അദ്ദേഹം. സിനിമക്ക് മാത്രമല്ല, ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ ഒരിക്കലും മറക്കാൻ പറ്റാത്തതാണ്. അതിൽ ഒരുപാട് നന്ദിയുണ്ട്. അദ്ദേഹത്തിന്റെ വിടപറച്ചിൽ കുടുംബത്തിലടക്കം എല്ലാവർക്കും ബുദ്ധിമുട്ടാണ്. എന്താണ് പറയേണ്ടതെന്നറിയില്ല. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും പാർവതി പറഞ്ഞു.

'തീരാനഷ്ടം'; ശ്രീനിയേട്ടനെ അവസാനമായി ഒരു നോക്കുകാണാൻ എത്തി സഹപ്രവർത്തകർ | Sreenivasan