
മലയാളത്തിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളുടെ നിരയിലാണ് തുടരും. വലിയ പ്രീ റിലീസ് പബ്ലിസിറ്റിയൊന്നും ഇല്ലാതെ ഏപ്രില്‍ 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. എന്നാല്‍ ആദ്യ ഷോകളോടെ തന്നെ ചിത്രം ജനപ്രീതിയേക്ക് ഉയര്‍ന്നു. ആദ്യ ദിനം മുതല്‍ ലഭിച്ച വന്‍ മൗത്ത് പബ്ലിസിറ്റിയില്‍ ബോക്സ് ഓഫീസ് പിന്നീട് നടന്നത് ചരിത്രം. 36-ാം ദിനമായ ഇന്നാണ് ചിത്രം ഒടിടിയില്‍ എത്തിയത്. തിയറ്ററുകളിലെയും ഒടിടിയിലെയും സിനിമകളുടെ സ്വീകാര്യതയില്‍ പലപ്പോഴും വ്യത്യാസം ഉണ്ടാവാറുണ്ട്. തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടിയ ചിത്രങ്ങള്‍ ഒടിടിയിലും തിയറ്ററില്‍ അത്ര നല്ല അഭിപ്രായം നേടാത്ത ചിത്രങ്ങള്‍ ഒടിടിയില്‍ അങ്ങനെ നേടിയിട്ടുമുണ്ട്. എന്നാല്‍ തുടരുമിന്‍റെ കാര്യത്തില്‍ ഒടിടിയിലും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. മലയാളികള്‍ക്കൊപ്പം മറുഭാഷാ പ്രേക്ഷകരില്‍ നിന്നും ഒടിടി റിലീസിന്‍റെ ആദ്യ ദിനം തന്നെ ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ട്.
മസ്റ്റ് വാച്ച് എന്നാണ് ദേവ എന്നയാളുടെ തെലുങ്കിലുള്ള എക്സ് പോസ്റ്റ്. അപാരമായ ആഴത്തിലും സത്യസന്ധതയോടെയുമാണ് മോഹന്‍ലാല്‍ സാര്‍ ആ റോള്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. ഓരോ വികാരവും നേരായി അനുഭവപ്പെടുന്നു. ഓരോ നിമിഷവും നിങ്ങളോടൊപ്പം നിലകൊള്ളും. സമീപകാലത്തെ ഗംഭീര സിനിമയില്‍ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാള്‍, എന്നാണ് ദേവയുടെ പോസ്റ്റ്. പ്രതീക്ഷകളൊന്നുമില്ലാതെ കാണൂ. ഒരു ഗംഭീര ചിത്രമാണ് നിങ്ങളെ കാത്തിരിക്കുന്നത്, എന്നാണ് വിഗ്നേഷ് ഡി എസ് കെ എന്ന തമിഴ് പ്രേക്ഷകന്‍റെ പോസ്റ്റ്. ബാത്ത്റൂം സീനിലെ മോഹന്‍ലാലിന്‍റെ പ്രകടനമാണ് ഒടിടി റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ഷെയര്‍ ചെയ്യപ്പെടുന്ന വീഡിയോ. ഇത് അഭിനയമാണെന്ന് മാത്രം പറയരുത് എന്നാണ് ഈ വീഡിയോയ്ക്കൊപ്പം ഏറ്റവും പ്രചരിക്കപ്പെടുന്ന ഒരു വാചകം.
മലയാളത്തിനൊപ്പം തെലുങ്ക് പതിപ്പിലും തിയറ്ററുകളില്‍ എത്തിയിരുന്ന ചിത്രമാണിത്. പിന്നാലെ തമിഴിലും ചിത്രത്തിന് തിയറ്റര്‍ റിലീസ് ഉണ്ടായിരുന്നു. എമ്പുരാന് ശേഷം 200 കോടി ക്ലബ്ബില്‍ കയറിയ മോഹന്‍ലാല്‍ ചിത്രമായ തുടരും കേരളത്തില്‍ നിന്ന് മാത്രം 100 കോടി ഗ്രോസ് നേടുന്ന ആദ്യ ചിത്രമായും മാറിയിരുന്നു. കേരളത്തിലെ ഷെയര്‍ മാത്രം 50 കോടിക്ക് മുകളില്‍ പോയി. 35 ദിവസങ്ങളായിരുന്നു ചിത്രത്തിന്‍റെ ഒടിടി വിന്‍ഡോ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ