ചാവേറിന് ശേഷം 'കൊല്ലം കോട്ട കമ്പനി'യുമായി ടിനു പാപ്പച്ചൻ; ഫസ്റ്റ് ലുക്ക് പുറത്ത്

Published : Feb 08, 2026, 04:30 PM IST
Kollam Kotta Company directed by Tinu Pappachan

Synopsis

ചാവേറിന് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന പുതിയ ചിത്രം 'കൊല്ലം കോട്ട കമ്പനി' ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. കൊല്ലം പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിൽ പോലീസുകാരനും ചെറുപ്പക്കാരും തമ്മിലുള്ള സംഘർഷത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. 

ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ എത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. സ്വാതന്ത്ര്യം അർദ്ധരാത്രിൽ, അജഗജന്തരം, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം മുഴുനീള ആക്ഷൻ സിനിമകളിൽ നിന്ന് ഇടവേള എടുത്തുകൊണ്ട് വീണ്ടും എത്തുകയാണ് ടിനു പാപ്പച്ചൻ.

'കൊല്ലം കോട്ട കമ്പനി' എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ. നാല് പുതുമുഖങ്ങൾ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. കൂടാതെ നടൻ സജിൻ ഗോപുവും മറ്റൊരു മുഖ്യ വേഷത്തിൽ ചിത്രത്തിലുണ്ട്. കൊല്ലം പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിൽ പോലീസുകാരനും ചെറുപ്പക്കാരും തമ്മിലുള്ള സംഘർഷത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നതെന്ന് സംവിധായകൻ ടിനു പാപ്പച്ചൻ പറഞ്ഞു. 'കൊല്ലം കോട്ട കമ്പനി'യുടെ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി 80 ശതമാനവും പുതുമുഖങ്ങൾ ആണെന്നും ടിനു പാപ്പ ച്ചൻ കൂട്ടി ചേർത്തു. അരുൺ നാരായണൻ, അഞ്ജന ഫിലിപ്പ്, ബിനു എസ് ഡി, ടിനു പാപ്പച്ചൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സംഗീതം ഒരുക്കുന്നത് ജസ്റ്റിൻ വർഗീസാണ്. ആർ അരവിന്ദനും സുജിത്ത് സുന്ദരനും ചേർന്ന് സിനിമയുടെ തിരക്കഥ ഒരുക്കിയപ്പോൾ റാഹിലാണ് ക്യാമറ ചലിപ്പിച്ചത്.

കോ-പ്രൊഡ്യൂസർ- അച്ചു ബേബി ജോൺ, എഡിറ്റർ - ദീപു ജോസഫ്, ആർട്ട് ഡയറക്ടർ - അജയ് മങ്ങാട്, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി,ആക്ഷൻ കലൈ കിംഗ്സ്റ്റൺ, കോസ്റ്റ്യൂം ഡിസൈനർ- ആഷിഷ് നമ്പ്യാർ, മേക്കപ്പ് - റോണക്സ് സേവ്യർ, ലിറിക്സ് - വിനായക് ശശികുമാർ,കളറിസ്റ്റ് - ശ്രീക് വാര്യർ [കളർ പ്ലാനറ്റ്], പ്രൊഡക്ഷൻ കൺട്രോളർ- പ്രധ്വി എൻ രാജൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, ലൈൻ പ്രൊഡ്യൂസേഴ്സ് - ഫെബി സ്റ്റാലിൻ, വിവേക് കെ ജി, അസോസിയേറ്റ് ഡയറക്ടർ- വിഷ്ണു വിജയൻ, സ്റ്റിൽസ് - ഷൈൻ സബൂറ, പ്രോമോ സ്റ്റിൽസ് - അർജുൻ കല്ലിങ്കൽ. പിആർഒ - റോജിൻ കെ റോയ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'ഫേസ്ബുക്ക് പോരാളികള്‍ക്ക് ഹരീഷ് കൊടുത്ത ആജീവനാന്ത അസൈന്‍മെന്‍റ്'; നടി സരിത ബാലകൃഷ്ണന്‍ പറയുന്നു
'പ്രേമലു' മാറ്റിമറിച്ച കരിയർ, തെന്നിന്ത്യൻ സെൻസേഷനായി മമിത ബൈജു; ഇനി വരാനിരിക്കുന്നത് മികച്ച ചിത്രങ്ങൾ